Malakkappara

Malakkappara:

അതിരാവിലെതന്നെ യാത്ര പുറപ്പെടുന്നതാണ്‌ നല്ലത് . അതിരപ്പിള്ളി(Athirapaly) റോഡില്‍ എത്തുന്നതുവരെ പുതിയ നാലുവരിപ്പാതയിലൂടെ വേഗത്തില്‍ ഡ്രൈവ് ചെയ്യാം. ചാലക്കുടിയില്‍ എത്തുന്നതിനു മുന്‍പായി തന്നെ ഇടത് വശത്ത് അതിരപ്പിള്ളി റോഡ്‌ കാണാം. അല്പം വീതി കുറവാണ് എങ്കിലും മനോഹരമായ റോഡാണിത്. അല്പദൂരം പിന്നിടുമ്പോള്‍ തന്നെ ഒരു കാടിന്‍റെ പ്രദീതി തോന്നിതുടങ്ങും. തണുത്ത ഫ്രഷ്‌ എയര്‍ ശ്വസിക്കുമ്പോള്‍ തന്നെ ഒരു സുഖമുണ്ട്. കാറിലാണ് യാത്രയെങ്കില്‍ ആദ്യത്തെ സ്റ്റോപ്പ്‌ അതിരപിള്ളിയില്‍ മതി.
ഞാനും എന്റെ ഫ്രണ്ടും രാവിലെ തന്നെ ബൈക്കിൽ പുറപ്പെട്ടു .

തൃശൂരില്‍നിന്ന്‌ അതിരപിള്ളിയിലേക്ക് അറുപത്തിഒന്ന് കിലോമീറ്റര്‍ ദൂരമുണ്ട്‌. എന്നാല്‍ മോട്ടോര്‍സൈക്കിള്‍ യാത്രക്കാര്‍ ഇത്രയും ദൂരം നിറുത്താതെ യാത്ര ചെയ്യുന്നത് ഒഴിവാക്കണം. ഇടക്ക് അഞ്ചു മിനിറ്റെങ്കിലും വിശ്രമം നല്ലതാണ്, വണ്ടിക്കും യാത്രികര്‍ക്കും.

അതിരപിള്ളിയില്‍നിന്നും അല്‍പംകൂടി കൂടി മുന്നോട്ടു പോയാല്‍ വാഴച്ചാല്‍ വെള്ളച്ചാട്ടമായി. ലക്‌ഷ്യം ഈ രണ്ടു സ്ഥലവും അല്ലാത്തതുകൊണ്ട് ഇവിടെ സമയം പാഴാക്കണ്ട. വാഴച്ചാല്‍ മുതല്‍ ഷോളയാര്‍ കാടുകള്‍ ആരംഭിക്കുകയായി. ചെക്പോസ്റ്റില്‍ വണ്ടി നിറുത്തി അവര്‍ക്കാവശ്യമുള്ള വിവരങ്ങള്‍ പറഞ്ഞു കൊടുക്കണം. കാലത്ത് ആറുമണി മുതലാണ്‌ ചെക്പോസ്റ്റ് വഴി വാഹനങ്ങള്‍ കടത്തി വിടുകയുള്ളൂ. സംശയം തോന്നിയാല്‍ അവര്‍ വാഹനത്തിന്റെ അകവും പരിശോധിക്കും. മദ്യം, പ്ലാസ്റ്റിക്‌ കവര്‍ എന്നിവ കാട്ടിനകത്ത് അനുവദനീയമല്ല. എന്നാല്‍ തിരിച്ചു കൊണ്ടുവരും എന്ന ഉറപ്പില്‍ അവര്‍ പ്ലാസ്റ്റിക്‌ കവര്‍, ബോട്ടില്‍ എന്നിവ കൊണ്ടുപോകാന്‍ അനുവധിക്കാറുണ്ട്. വണ്ടിയുടെ നമ്പര്‍, യാത്രക്കാരുടെ എണ്ണം, ഡ്രൈവറുടെ പേര്, എവിടെനിന്നും വരുന്നു, എങ്ങോട്ട് പോകുന്നു, എപ്പോള്‍ തിരിച്ചുവരും മുതലായ വിവരങ്ങള്‍ ചെക്പോസ്റ്റില്‍ ഉള്ള ഉധ്യോഗസ്ഥര്‍ക്ക് കൃത്യമായി പറഞ്ഞുകൊടുക്കണം. ഡ്രൈവറുടെ ലൈസന്‍സ് കാണിച്ചുകൊടുക്കണം. കൂടാതെ അവര്‍ തരുന്ന റെസീപ്റ്റ് വാങ്ങി സൂക്ഷിച്ചുവച്ചു അത് അടുത്ത ചെക്പോസ്റ്റില്‍ കാണിച്ചു കൊടുക്കുകയും വേണ0 
ഇത് വളരെയധികം പ്രശംസനീയമായ ഒരു കാര്യം തന്നെയാണ് ..

യാത്ര തുടങ്ങുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഈ റൂട്ടില്‍ പെട്രോള്‍ പമ്പ്, വര്‍ക്ക്‌ഷോപ്, ഹോട്ടല്‍ മുതലായവ അധികം ഇല്ല. അതുകൊണ്ടുതന്നെ ആവശ്യത്തിനുള്ള ഇന്ധനവും ഭക്ഷണവും വെള്ളവും കരുതിയിരിക്കണം. കുടാതെ യാത്രചെയ്യുന്ന വാഹനവും നല്ല കണ്ടിഷനില്‍ ഉള്ളതായിരിക്കണം. ചാലക്കുടിയില്‍നിന്നും അതിരപിള്ളി റോഡിലോട്ടു തിരിഞ്ഞാല്‍ പിന്നെ പെട്രോള്‍ പമ്പുകള്‍ വിരളമാണ്. കാറില്‍ സ്റ്റെപ്പിനി ടയര്‍ എടുക്കാന്‍ മറക്കണ്ടാ. മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ ടയര്‍ പഞ്ചറായാല്‍ ചെയ്യേണ്ട മുന്‍കരുതലുകള്‍ എടുക്കണം.

കാട്ടില്‍ നിന്നും ചിവീടുകളുടെ കാതടപ്പിക്കുന്ന സംഗീതം ഉണ്ട് . കുറെ വളര്‍ന്നു പന്തലിച്ച വടവൃക്ഷങ്ങള്‍. റോഡില്‍ എല്ലാം നല്ല തണലാണ്
മഴാക്കാലം ആയതിനാല്‍ നല്ല ഭംഗി ഉണ്ട്.

ഷോളയാര്‍ കാടുകളില്‍ ആനക്ക് യാതൊരുവിധ ക്ഷാമവും ഇല്ല അതുകൊണ്ടുതന്നെ ആന കൂട്ടങ്ങളെ കാണാന്‍ നല്ല സാധ്യത ഉണ്ട്. പിന്നെ മാന്‍, മ്ലാവ് എന്നിവയേയും ഭാഗ്യം ഉണ്ടെങ്കില്‍ കാണാം. കാട്ടില്‍നിന്നും കേള്‍കുന്ന ചെറിയ ശബ്ദങ്ങള്‍ പോലും കാതോര്‍ക്കണം

കാടിന്‍റെ അവകാശികള്‍ വന്യജീവികളാണ് പിന്നെ ആദിവാസികളും. അതുകൊണ്ടെതന്നെ കാടിനുള്ളില്‍ കടന്നാല്‍ നാം ചില മര്യാദകള്‍ പാലിക്കണം. ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുകയോ അനാവശ്യമായി ഹോണ്‍ അടിക്കുകയോ ചെയ്യരുത്. കാടിനുള്ളില്‍ പ്ലാസ്റ്റിക്‌ കവര്‍ ബോട്ടില്‍ എന്നിവ ഉപേക്ഷിക്കരുത്. തീ കൂട്ടരുത്, ബീഡി സിഗരറ്റ് എന്നിവ കെടുത്താതെ കളയരുത്. റോഡില്‍ പലയിടത്തായി വച്ചിരിക്കുന്ന മുന്നറിയിപ്പ് ബോഡുകള്‍ അവഗണിക്കരുത്.

നിങ്ങൾ യാത്ര ചെയ്യാനും കാടിനെ ഇഷ്ടപ്പെടുന്ന ഒരു യാത്രികനുമാണെങ്കിൽ തീർച്ചയായും ഇതുവഴി ഒരു യാത്രയാവാഠ

പിന്നെ കോടയുടെ കാര്യം അതൊരു സംഭവം തന്നെയാ .മലക്കപ്പാറ മുകളിൽ എത്തിയാൽ ,നിന്ന നിൽപിൽ കാണാണ്ടാവും . മറ്റൊരു കാര്യം റോഡ് , വിവരിക്കാൻ വാക്കുകൾ ഇല്ല. അത്രക്ക് മനോഹര മാക്കിയിരിക്കുന്നു.

ചരിത്രം .

ബ്രിട്ടീഷ്‌ ഭരണകാലത്താണ്‌ മലക്കപ്പാറ ടാറ്റാ ടീ പ്ലാന്റേഷനില്‍ നിന്നുമുള്ള തേയില കൊച്ചിയിലെത്തിക്കുന്നതിനുവേണ്ടി മലക്കപ്പാറ നിന്ന്‌ ചാലക്കുടിയിലേക്ക്‌ 88 കിലോമീറ്റര്‍ നീളത്തില്‍ വനത്തിനുള്ളിലൂടെ റോഡുണ്ടാക്കുന്നത്‌.. 1957ല്‍ വിമുക്ത ഭടന്‍മാര്‍ക്കായി സര്‍ക്കാര്‍ 4.5 എക്കര്‍ വെച്ച്‌ കാടു പതിച്ചു നല്‍കിയതോടെ അതിരപ്പിള്ളി വരെയുള്ള പ്രദേശത്ത്‌ ജനവാസം തുടങ്ങി. ചിക്ലായി മുതല്‍ കണ്ണങ്കുഴിത്തോടുവരെയുള്ള 500 എക്കറില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടം വന്നതോടെ അവിടത്തെ വനവും വെളുപ്പിക്കപ്പെട്ടു. വാഴച്ചാല്‍ - പെരിങ്ങല്‍ക്കുത്ത്‌ - ലോവര്‍ ഷോളയാര്‍ - മലക്കപ്പാറ പിന്നീട്‌ വാല്‍പ്പാറയും അളിയാറും. കാടും ജലസംഭരണികളും തേയിലത്തോട്ടങ്ങളും ഇടകലര്‍ന്ന്‌ പച്ചപ്പും ജലനീലിമയും കൂടിക്കുഴഞ്ഞ്‌ സ്വപ്‌നസമാനമായൊരു യാത്രാപഥമൊരുക്കുന്നു ഈ മാര്‍ഗ്ഗം.

 

Courtesy:By: Niyas Rahman

Facebook page:പ്രണയമാണ്, യാത്രയോട്

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are