Travel in Kerala by Train

ലോകത്തിൽ തന്നെ ഏറ്റവും വലിയ റെയിൽ ശൃംഖല ഉള്ള നാടാണ് നമ്മുടെ ഭാരതം.ഈ മഹത്തായ നാടിൻറെ സംസ്‍കാരം മുഴുവൻ കണ്ടറിയാനും നാനാത്വത്തിൽ ഏകത്വമുള്ള നമ്മെ യോചിപ്പിക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഇന്ത്യൻ റെയിൽവേ.

വെറും 66കെഎം ദൈർഗ്യമുള്ള ഒരു റെയിൽ പാത വെറും ഇരുപതു രൂപ മുടക്കി ഉള്ള ഒന്നര മണിക്കൂർ യാത്ര പഴയ രണ്ട് സുപ്രധാന നാട്ടുരാജ്യങ്ങളുടെ പച്ചപ്പിനെയും സംസ്കാരത്തെയും ചൂളം വിളിച്ചു കൊണ്ട് കൂക്കി പായുമ്പോൾ നമ്മളോർക്കണം ഇന്ത്യ യിലെ തന്നെ ഏറ്റവും സുന്ദരമായ റെയിൽവേ ലൈൻ കളിൽ ഒന്നാണിതെന്ന്.

ദക്ഷിണ റെയിൽവേ യുടെ ഭാഗമായ പാലക്കാട് ഡിവിഷനിൽ പെട്ട അതീവ സുന്ദരമായ ഈ ബ്രോഡ് ഗേജ് പാത നിർമിച്ചത് 1927 കാലഘട്ടത്തിൽ ബ്രിട്ടീഷുകാരാണ്. ഭാരതപ്പുഴ മുതൽ ചാലിയാർ പുഴവരെ മാത്രമേ ഈ റെയിൽവേ പോകുന്നുള്ളൂ എങ്കിലും ഇതിനടയിൽ കൂടി ഉള്ള യാത്ര തീർത്തും അവിസ്മരണീയമാണ്.എന്നെ സംബധിച്ചിടത്തോളം എന്റെ ജന്മ നാടായ പട്ടിക്കാടിനെ കീറിമുറിച്ചു കടന്നു പോകുന്നു എന്നത് തന്നെ യാണ് അഭിമാനിക്കാൻ വകയുള്ള മറ്റൊരു കാര്യം.

ചരിത്ര പ്രാധാന്യമുള്ള ഈ പാത തുടങ്ങുന്നത് കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ ആയ ഷൊർണുർ നിന്നാണ്. കൊങ്കൺ ഭാഗത്തേക്കു പോകുന്ന പാതയിലൂടെ ഏകദേശം ഒരു മൈൽ ദൂരം പിന്നിട്ടാൽ പിന്നെ തേക്ക് മരത്തിന്റെ ഇടയിലൂടെ പച്ചപ്പിലേക്ക് ഊളിയിടുമ്പോൾ തുടങ്ങുകയായി സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായാ വള്ളുവനാടിന്റെ മണ്ണിൽ നിന്നും മറ്റൊരു കളിതോട്ടിൽ ആയ ഏറനാട്ടിലേക്ക്.

വള്ളുവനാടിന്റെയും ഏറനാടിന്റെയും കൃഷിയും
ഗ്രാമീണ ജീവിതവും മാത്രമല്ല അതിന്റെ ജീവനാടി കളായ പുഴകളെയും പരിചയപ്പെടാം ഈ സഹ്യന്റെ മടിത്തട്ടിൽ ചെന്നവസാനിക്കാൻ വിധിക്കപ്പെട്ട ഗ്രാമീണ പാതക്ക്. ലോകത്ത്‌ തന്നെ തേക്ക് മരത്തിനു പേര് കേട്ട പ്രസിദ്ധമായ നിലംബുരിലേക് ഈ പാത ഇംഗ്ലീഷുകാർ എന്തിനു വേണ്ടി ഉണ്ടാക്കി എന്നത് ഊഹിക്കാമല്ലോ!,

നിലംബുരിനും ഷൊർണുറിനും ഇടയിൽ
അകെ ഉള്ളത് പത്തു സ്റ്റേഷൻ.ആദ്യ സ്റ്റേഷൻ വാടാനാംകുറിശ്ശി: ഷൊർണുർ നിന്നും വണ്ടി അല്പം നീങ്ങി തുടങ്ങിയാൽ പിന്നെ വാടാനാംകുറിശി ആയി. പട്ടാമ്പി-പാലക്കാട് റോഡിനോട് ചേർന്ന് ചേർന്ന് കിടക്കുന്ന ഈ കൊച്ചു സ്റ്റേഷനിൽ എപ്പോളും കുറച്ചു മാത്രം ആളുകൾ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇപ്പോൾ ഒരുപാട് പേര് ഇറങ്ങി കയറി ഇറങ്ങുന്ന സ്റ്റേഷൻ ആയി.

വളരെ പെട്ടന്ന് തന്നെ ചൂളമടിച്ചു വണ്ടി നീങ്ങി തുടങ്ങുമ്പോൾ തന്നെ ദൃശ്യമാകാൻ തുടങ്ങും കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ ഗ്രാമ ഭംഗി.നോക്കെത്താത്ത ദൂരത്തേക്ക് പരന്നു കിടക്കുന്ന പാട ശേഖരങ്ങൾക്കു നടുവിലൂടെ ഒരു തോട് വളഞ്ഞു പുളഞ്ഞത് പോകുമ്പോ ശരിക്കും ഓർത്തുപോകും കുട്ടിയാവുമ്പോൾ സ്കൂളിൽ പഠിച്ച "നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിൻ പുറം നന്മകളാൽ സമൃദം" എന്ന ഗൃഹാദുരത്വമായ വരികൾ.

കുറച്ചു ദൂരം പോയാൽ തന്നെ ഈ ഭംഗി ആസ്വദിക്കുന്നതിനിടയിൽ അതാ ബ്രിട്ടീഷ് കാര് തന്നെ പണികഴിപ്പിച്ച സ്റ്റേഷൻ അതേപടി.സമൃദമായ നെല്പാടങ്ങൾക് നടുവിലായി പട്ടാമ്പി-ചെർപ്പുളശ്ശേരി റോഡിൽ നിന്നും അല്പം മാറി നിൽക്കുന്ന ഈ സ്റ്റേഷൻ എത്തുമ്പോൾ വള്ളുവനാടൻ കാർഷിക സമൃദി ഇന്നും മാഞ്ഞുപോയിട്ടില്ലെന്ന ആശ്വാസം നമുക് ആശ്വാസം തരുന്ന ഒരു കാര്യമാണ്.നെ ൽവയലുകൾ വിളഞ്ഞു നില്കുമ്പോളും അതിൽ പണി എടുക്കുന്ന ആളുകൾ കൂലി മാത്രം പ്രാക്ടീക്ഷിച്ചല്ല അവർ കാത്തു സൂക്ഷിക്കുന്നത് എന്നെന്നേക്കുമായി അന്യം നിന്ന് പോയ ഒരു സംസ്കാരത്തെയും കൂടി ആണ്.

തേക്ക് മരങ്ങൾക്കിടയിലൂടെ വീണ്ടും പച്ചയാർന്ന നെൽവയലുകൾ പിന്നിട്ടു കുതിക്കുന്ന വണ്ടിയിൽ നിന്ന് നോക്കുമ്പോൾ കാണാം വള്ളുവനാട്ടിലെ വീടുകളിലെ കുടുംബ കാവുകളും വയലുകൾക്കു നടുവിലായി കുളങ്ങളോട് ചേർന്ന നിസ്കാര പള്ളികളുമൊക്കെ.മത സൗഹാർദത്തിന്റെ ഈറ്റില്ലമായ വള്ളുവനാട്ടിലെ യും ഏറനാട്ടിലെയും ജനങ്ങൾ അനുഭവിക്കുന സൗഹൃദ വലയം അനുഭവിക്കാൻ ഒരു പക്ഷെ ഇന്ത്യ രാജ്യത്തു തന്നെ സാധിക്കില്ലെന്നു എനിക്കുറപ്പാണ്.വള്ളുവനാട്ടിൽ ജനിച്ചു വളർന്ന ഞാൻ ഇപ്പോളും ആസ്വദിക്കുന്നു ജാതി മത ഭേദമന്യേ മനുഷ്യേനെ സ്നേഹിക്കുന്ന വള്ളുവനാട്-ഏറനാട് സംസ്കാരം.ഈ രസകരമായ കാഴ്ചകൾ കണ്ടിരിക്കുമ്പോൾ തന്നെ അടുത്ത സ്റ്റേഷനായ കുലുക്കല്ലൂർ.

തീർത്തും ഉൾഗ്രാമമായ കുലുക്കല്ലൂർ സ്റ്റേഷൻ മാത്രമായിരുന്നു ബസ് റൂട്ട് കുറവായ ഈ നാട്ടുകാർക്ക് ആശ്രയം.പഴയ പ്രതാഭം വിളിച്ചോതുന്ന മൂന്നു തട്ടുള്ള വീടുകളും അതിനിടയിൽ വയലിനോട് മുഖം തിരിഞ്ഞു നിക്കുന്ന കൊച്ചു വീടുകൾ...ഞാൻ ഇപ്പോളും
സ്വപ്നം കാണുന്ന സമൃദി മാത്രം നിറഞ്ഞു നിൽക്കുന്ന ഈ കൊച്ചു വീടുകളെ കുറിച്ച് ഞാൻ അവളുമൊത്തു കണ്ട സ്വപ്‌നങ്ങൾ കുട്ടിക്കാലത്തേക് എന്നെ തിരികെ കൊണ്ടുപോകും ഇപ്പോഴും.ചാണകം മെഴുകിയ മുറ്റങ്ങൾ പറയുന്നത് കൂട്ടായ്മ യുടെ വിജയങ്ങളാണ്.കുലുക്കല്ലൂർ കഴിയുമ്പോൾ പിന്നെ ജല സമൃദി കാണാനാകുമ്പോൾ തന്നെ മനസ്സിലാകാം നല്ലൊരു പുഴയുടെ സാനിദ്യം.പാലക്കാട്-മലപ്പുറം ജില്ല കളുടെ അതിര് പങ്കിടുന്ന കുന്തി പുഴ. നിശബ്ദ താഴ്വരയിൽ നിന്നൊഴുകുന്ന ഈ പുണ്യ നദി ഭാരത പുഴയുടെ പ്രദാന പോഷക നദിയും കൂടിയാണ്.എന്റെ ജീവിതത്തിന്റെ കൂടി ഭാഗമായിരുന്ന ഈ പുഴ എനിക്ക് സമ്മാനിച്ച ഓർമ്മകൾ മായില്ല ഒരമ്മയുള്ള കാലം വരെ.കുന്തി തുടങ്ങുന്നിടത്തു വരെ ഏകദേശം പോയി കണ്ടിട്ടുമുണ്ട്.

കുന്തിയെ പിന്നിലാക്കി നീലവണ്ടി കുതിച്ചു പായുമ്പോൾ വണ്ടി ഒന്ന് വേഗത കുറക്കാൻ ആഗ്രഹിക്കും കാരണം ലോകത്തു ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലേറിയ ചരിത്ര പുരുഷനായ EMS ന്റെ ജന്മ നാടായ ഏലംകുളം കാണുമ്പോൾ.ചരിത്ര പുരുഷന് ജന്മം കൊടുത്ത ആ മണ്ണ് പിന്നിടുമ്പോൾ മലപ്പുറം ജില്ലയിലെ ആദ്യ സ്റ്റേഷനായ ചെറുകര. സാധരണ എല്ലാ സൗകര്യങ്ങളുമുള്ള ചെറു സ്റ്റേഷൻ. Nilambur-പെരുമ്പിലാവ് സംസ്ഥാന പാത കുറുകെ കിടന്നു പോകുമ്പോൾ എത്തിച്ചേരുക വള്ളുവനാടിന്റെ തലസ്ഥാന നഗരമായ...അങ്ങാടിപ്പുറം.

തിരുമണ്ടാകുന്നു ദേവീക്ഷേത്രവും,തളി ക്ഷേത്രവും, പുത്തങ്ങാടി പള്ളിയും നിലകൊള്ളുന്ന ഇവിടം വള്ളുവനാട്ടുകാരുടെ ധീരത വിളിച്ചോതുന്ന മാമാങ്കത്തിന്റെ ചാവേർ തറ എല്ലാം ഇവിടെയാണ്.ജില്ലയിലെ പ്രധാന നഗരമായ പെരിന്തൽമണ്ണ വളരെ അടുത്തായതുകൊണ്ട് തന്നെ ഈ റൂട്ടിലെ പ്രധാന സ്റ്റേഷൻ ആയ ഈ സ്റ്റേഷൻ ആണ് "കൃഷ്ണ കുടിയിൽ ഒരു പ്രണയ കാലത്ത്" എന്ന ചലച്ചിത്ര ത്തിന്റെ പ്രധാന ലൊക്കേഷൻ.അല്പം കൂടി ചലിച്ചു തുടങ്ബോളെക്കും വീണ്ടും പച്ചയാർന്ന ഭൂപ്രകൃതി ആസ്വദിക്കുന്നതിനിടയിൽ അടുത്ത സ്റ്റേഷൻഎന്റെ സ്വന്തം ഗ്രാമമായ പട്ടിക്കാട്.

തൃശൂർ-മൈസൂർ റോഡിനെ മുറിച്ചു കടക്കുമ്പോൾ കാണാം അടിമുടി മാറിയ ഞങ്ങളുടെ സ്വന്തം "ആദർശ്" സ്റ്റേഷൻ.ഞങ്ങളുടെ ജീവിതവുമായി വളരെ ബന്ധമുണ്ട് ഈ പാതക്ക്.കുട്ടിക്കാലത്തൊക്കെ രണ്ടു ട്രയിൻ അങ്ങോട്ടും അങ്ങോട്ടും ഞങ്ങളുടെ ദൈനം ദിന സമയം പോലും നിശ്ചയിച്ചത് ഒരു കാലത്തു ഈ തീവണ്ടികളാണ്.ഇന്ന് നിലമ്പുർ-തിരുവനതപുരം എക്സ്പ്രസ്സ് ട്രെയിൻ ആയ രാജ്യ റാണി ഉൾപ്പെടെ പതിനാലു തീവണ്ടികളാണ് ഈ ഒറ്റവരി പാതയിലൂടെ കൂക്കി പായുന്നത്.എന്റെ പ്രണയ കഥകൾ എല്ലാം അറിയുന്ന ഈ സ്റ്റേഷൻ പരിസരവും ഈ റെയിൽ പാതയും തീവണ്ടിയും എല്ലാം കുട്ടിക്കാലം മുതൽക്കേ എന്റെ ജീവിതവുമായി ബന്ധപെട്ടതാണ്.ഒരു പക്ഷെ എന്നെ പോലെ ഈ സ്റ്റേഷൻ യാത്രക്ക് വേണ്ടിയും അന്ന് ഉപയോഗ പെടുത്തിയവരും ഞങ്ങളുടെ കൂട്ടത്തിൽ കുറവായിരുന്നു.മഹാ കവി പൂന്താനം നമ്പൂതിരി പ്പാടിന്റെ ജന്മ ഗൃഹത്തിനടുത്താണ് ഈ സ്റ്റേഷൻ.

പ്രകൃതി കനിഞ്ഞു തന്ന സൗന്ദര്യം തന്നെ യാണ് ഈ പാതയുടെ തീരങ്ങളിൽ. പട്ടിക്കാട് കഴിയുന്നതോടുകൂടി സഹ്യൻ തല പൊക്കി നില്കുന്നത് കാണാനാകും ഒരു പാട് തെങ്ങിൻ തോട്ടങ്ങളും വയലുകളും ചെറുതും വലുതുമായ തോടുകളും നല്ല ഗ്രാമങ്ങളുമൊക്കെ പിന്നിട്ടാൽ വെള്ളിയാർ പുഴയുടെ ചാരെ നില്കുന്നു മേലാറ്റൂർ പട്ടണം. പശ്ചിമ ഘട്ടത്തിൽ നിന്നും ഉൽഭവിച്ചു കടലുണ്ടി പുഴയിൽ ചെന്ന് ചേരുന്ന ഈ പുഴയും എന്റെ ബാല്യകാല ഓർമകളിൽ നിറഞ്ഞു നില്കുന്നു. ഏതുകാലത്തും എന്റെ ജീവിതത്തിന്റെ ഭാഗമായ എന്റെ കസിൻസ്‌.പ്രത്ത്യേകിച്ചു ഗഫൂർ എന്റെ കുട്ടിക്കാലം അവന്റെയും കൂടിയാണ്.അനുഗ്രഹമാണ് സുഹൃത്തുക്കളും സഹോദരങ്ങളുമായ ഇവരെവപോലുള്ളവർ.വള്ളുവനാട്ടിലെ അവസാന സ്റ്റേഷൻ ആണ് മേലാറ്റൂർ.

ചേരട്ട പോലെ കൂകി പായുന്ന നീല വണ്ടി ഏറനാട്ടിലേക്ക് എത്തുന്നതോടുകൂടി കാലാവസ്ഥയിലും മണ്ണിലുമൊക്കെ വരുന്ന മാറ്റങ്ങൾ പ്രകടമാകും. കൂട്ടത്തിൽ കൃഷിയും വിളകളും എല്ലാം ഇത് കണ്ടു കൊണ്ടിരിക്കുമ്പോൾ അതാ കടലുണ്ടിയുടെ മറ്റൊരു പ്രധാന ജല വാഹിനി ആയ ഒലിപ്പുഴ. സഹ്യന്റെ മടിത്തട്ടിൽ നിന്നും പടിഞ്ഞാറ് ഒഴുകുന്ന ഓരു നദിക്കും ഇത്ര പെട്ടന്ന് വെള്ളം വഹിച്ചു കൊണ്ടുവരാൻ കഴിയില്ലെന്നു തോന്നും ഒലിപ്പുഴ ചില സമയത് കണ്ടാൽ.പിന്നീട് വരുന്നത് ഖിലാഫത് പ്രസ്ഥാനത്തിന്റെ പോർ ഭൂമികളിലൊന്നായ തുവൂർ.രാജ്യ സ്നേഹം ചോദ്യ ചിഹ്നമാകുന്ന ഈ കാലഘട്ടത്തിൽ വാരിയം കുന്നത് നെ പോലെ ഉള്ളവർക്ക് ജന്മം നൽകിയ ഏറനാട്ടുകാരുടെ പോരാട്ടവീര്യയം വെള്ളക്കാർക്കുനേരെ അഴിച്ചുവിട്ട ധീരന്മാരായ ആളുകൾ നടന്നു പോയ മണ്ണ് എങ്കിലും വന്നു കാണാൻ ഉള്ള അവസരമാണ് ഈ ഹരിത റയിൽ പാത കനിഞ്ഞു നൽകുന്നത്.

പിന്നെ ചെമ്മണ്ണും റബ്ബർ കൃഷിയും ഒക്കെ ആയി മുമ്പോട്ടു പോകുന്ന വണ്ടി കൊണ്ടെത്തിക്കുക തൊടിപ്പുലം സ്റ്റേഷൻ.ഒരുപക്ഷെ ഈ പാതയിലെ ഏറ്റവും ചെറിയ സ്റ്റേഷനും ഇതുതന്നെ. പച്ച എത്ര കണ്ടിട്ടും മതി വരാത്ത പോകു തന്നെ ആണ് നീല വണ്ടി. വലിയ സ്റ്റേഷന് ആയ വാണിയമ്പലം എത്തുന്നതോടുകൂടി തന്നെ ഏകദേശം ആളുകളും കുറഞ്ഞു തുടങ്ങും.കരിമ്പുഴയും ചാലിയാർ പുഴയും നീന്തി കിടക്കുന്ന വണ്ടി പിന്നീട് നീലഗിരി കുന്നുകളുടെ ദൃശ്യ ഭംഗിയിൽ നിലംബുരിന്റെ ചന്ദത്തെ പുകഴ്‌ത്താൻ മറക്കില്ല.

നിലമ്പുർ അവസാന സ്റ്റേഷൻ.ഇവിടെനിന്നു മൈസൂരിലേക് റെയിൽ പാത നീട്ടാൻ നടത്തിയ പ്രയത്‌നങ്ങളൊന്നും വിജയം കണ്ടില്ല.നഞ്ചങ്കോട് വരെ നീട്ടിയാൽ മതി എങ്കിലും അതീവ പരിസ്ഥിതി മേഖലയായ നീലഗിരി ബയോ സ്ഫിയർ കൂടി കടന്നു പോകുന്നത് കൊണ്ട് എപ്പോൾ സർവ്വേ നടത്തിയാലും ഉപേക്ഷിക്കാറാണ്.

നിലമ്പുർ ലോക പ്രശസ്തമാണ്.ജൈവ വൈവിധ്യം കൊണ്ട് നിറമാർന്ന സഹ്യന്റെ താഴ്വരായാണ്.നീലഗിരി യിൽ നിന്ന് ഉൽഭവിക്കുന്ന ചാലിയാർ നദി ഈ നാടിൻറെ ഹൃദയമാണ്.കനോലി തേക്ക് തോട്ടം ലോക പ്രശസ്തമാണ്.ആഢ്യൻപാറ വെള്ളച്ചാട്ടവും നെടുങ്കയ വും കക്കാടൻ പോയിലും നിലംബൂർ കോവോലകവും ഈ നീലഗിരിയോട് അതിർത്തി പങ്കിടുന്ന ചെറു പട്ടണത്തിനു മാറ്റു കൂട്ടുന്നവയാണ്.ചോല നായ്ക വിഭാഗത്തിൽ പെട്ട ആദിവാസികൾ ഉള്ള നിലമ്പുർ കാടുകൾ കടുവയും പുലിയും ഉൾപ്പെടെ വന്യ ജീവി സമ്പത്തും കൂടുതലായുണ്ട്.ഇനിയും പറഞ്ഞാൽ തീരാത്ത പ്രത്ത്യേകതകളുള്ള ഈ ഏറനാടൻ പട്ടണത്തിന്റെ വളർച്ച അതി വേഗത്തിലാണ്.

ഇത്രയും എഴിതിയതു കൊണ്ട് മലയോര കാഴ്ചകൾ അവസാനിക്കുന്നില്ല.പൈതൃകമായി സംരക്ഷിക്കേണ്ട ഒരു പാതയെ സംരക്ഷിക്കാൻ ഇപ്പോൾ സർക്കാർ തന്നെ തയാറായി.പുതിയ ടൂറിസ്റ്റ് റെയിൽവേ റൂട്ടായി ഈ പാത മാറുമെന്ന് ഒരു തർക്കവും വേണ്ട.ഞാൻ മുമ്പ് ത്രിശൂർ ജോലി ചെയ്‌തു വരുമ്പോൾ എന്നും സീസൺ ടിക്കറ്റ് ഉപയോഗിച്ചുള്ള യാത്ര എനിക്ക് തന്ന സുഹൃത്തുക്കളുടെ എണ്ണം വലുതാണ്.എല്ലാ പ്രായത്തിലുമുള്ള യാത്രക്കാരുടെ ഒരു സൗഹൃദ വലയം ഉണ്ടായിരുന്നു.തിരിച്ചു പോരുന്ന വണ്ടിയിൽ വേറെയും.പട്ടിക്കാട് സ്റ്റേഷനിൽ ഞാൻ ഇറങ്ങിയാലും വണ്ടി എന്റെ കണ്ണിൽ നിന്ന് മായുന്നതു വരെ ഞാൻ നോക്കി നിൽക്കുമായിരുന്നു.

വെറും ഇരുപതു രൂപ കൊടുത്താൽ കാണുന്നതു പച്ചയാർന്ന കാഴ്ചകളും ഗ്രാമ വിശേഷങ്ങളും മാത്രമല്ല ധീരതകൊണ്ട് ഇന്നും യശസ്സുയർത്തി പിടിച്ചു നിൽക്കുന്ന പഴയ രണ്ടു നാട്ടു രാജ്യങ്ങളായ വള്ളുവനാടിന്റെയും ഏറനാടിന്റെയും ഒരിക്കലും അസ്തമിക്കാത്ത ചരിത്രം കൂടിയാണ്..
Courtesy : Shabeer Shani Pookkuth

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are