ലോകത്തെ 10 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി കേരളം തിരഞ്ഞെടുക്കപ്പെട്ടു

ലോകത്തെ 10 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്ക് നഗരം, ഡെന്മാര്‍ക്ക്, പരാഗ്വെ, ഐസ്‌ലന്‍ഡ്, ഇറ്റലി, ഹവായി എന്നിവയ്‌ക്കൊപ്പമാണ് കുടുംബങ്ങള്‍ക്ക് അനുയോജ്യമായതും ശിശുസൗഹൃദവുമായ ടൂറിസ്റ്റ് കേന്ദ്രമായി കേരളവും അംഗീകരിക്കപ്പെട്ടത്. പ്രശസ്ത യാത്രാ മാസികയായ ലോണ്‌ലി പ്ലാനറ്റാണ് മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തേയും തിരഞ്ഞെടുത്തത്. ലണ്ടനില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന് വേണ്ടി ടൂറിസം ഡയറക്ടര്‍ എസ് ഹരികിഷോര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. പച്ചപ്പിന്റെ നിറസാന്നിധ്യം, കാട്ടാനകളെ കാണാന്‍ കഴിയുന്ന ദേശീയ ഉദ്യാനങ്ങള്‍, കേരവൃക്ഷങ്ങള്‍ നിറഞ്ഞ ബീച്ചുകള്‍, കായലുകളിലൂടെയുള്ള ബോട്ട് യാത്രകള്‍ എന്നിവയാണ് കേരളത്തിലെ പ്രധാന ആകര്‍ഷണങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത് 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are