Spot Fixing in cricket

കോടികൾ കൊയ്യാൻ 'സ്പോട്ട് ഫിക്സിംഗ്' ചതിക്കുഴി 
Posted on: Thursday, 16 May 2013 

ന്യൂഡൽഹി: കളിക്കിടെ ഒരു ഓവറിൽ എത്ര റൺ അടിക്കുമെന്നോ, ഒരു ഓവറിൽ എത്ര റൺ വിട്ടുകൊടുക്കുമെന്നോ, എത്ര ബോൾ നോബോൾ എറിയുമെന്നോ ക്യാച് നൽകുമെന്നോ എന്നും മറ്റും വാതു വയ്പുകാരുമായി ധാരണയുണ്ടാക്കി കളിക്കാർ‍ ഒത്തു കളിക്കുന്നതാണ് സ്പോട്ട് ഫിക്സിംഗ് എന്ന കുറ്റ കൃത്യം. തടവും പിഴയും  കളിയിൽ നിന്നുള്ള വിലക്കുകളുമെല്ലാം ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാണത്.


ഒരു മത്സരം അപ്പാടെ മുൻ നിശ്ചയപ്രകാരം മാറ്റി മറിക്കുകയും ജയവും തോൽവിയും നിശ്ചയിക്കുകയും മറ്റും ചെയ്യാൻ ടീമിലെ  പല കളിക്കാരുടെ സഹകരണം വേണ്ടിവരും. അത് സംഘടിപ്പിച്ചെടുക്കുക ഏറെ ബുദ്ധിമുട്ടുമാണ്. വാതു വയ്പുകാർ അതിനാലാണ് ഒന്നോ രണ്ടോ ബാറ്റ്സ്മാന്മാരെയോ ബൗളർമാരെയോ ഫീൽഡർമാരെയോ പാട്ടിലാക്കി കളി മുൻ നിശ്ചയപ്രകാരമുള്ളതാക്കാൻ കളമൊരുക്കുന്ന സ്പോട്ട് ഫിക്സിംഗിന് കളമൊരുക്കുന്നത്. പല കളിക്കാരും അവരുടെ വലയിൽ വീഴുന്നതും കളിക്കാരെ വലയിൽ വീഴ്ത്തുന്നതുമെല്ലാം ഇടനിലക്കാരാണ്. സുഹ‌ൃത്തുക്കളും ബന്ധുക്കളുമെല്ലാം ഇതിൽ കരുക്കളാകാം.


കളി മനുഷ്യന്രെ കായിക, ബുദ്ധി ശക്തികളുടെ മികവു പ്രകടമാക്കുന്നതും കാണികളുടെ  ആവേശം ഉണർത്തുന്നതും ആഹ്ലാദം പകരുന്നതുമാകണമെന്ന ഉത്തമ ആശയം പണത്തിനോടുള്ള അത്യാർത്തിയിൽ തകിടം മറിക്കപ്പെടുകയാണിവിടെ. ഞൊടിക്കിടെ ലക്ഷങ്ങളും കോടികളും കൊയ്യാനുള്ള കുതന്ത്രങ്ങളുമായി വാതു വയ്പുകാരും അധോലോകനായകരുമെല്ലാമടങ്ങുന്ന കുറ്റവാളി സംഘങ്ങൾ കച്ചമുറുക്കി ഇറങ്ങുന്ന ശതകോടികളുടെ മത്സരമാണ് ക്രിക്കറ്റ്. ഇപ്പോൾ കളിമാത്രമല്ല അത്  പ്രദർശനവും പണം വാരാനുള്ള വൻ ബിസിനസുമാണ്.


ഐപിഎൽ ക്രിക്കറ്റ് എന്ന മാമാങ്കത്തിന് ടീമിനെ സംഘടിപ്പിക്കാൻ കോടികൾ ഇറക്കുന്നതിൽ വന്പൻ ബിസിനസ് കുടുംബങ്ങളുണ്ട്. കളിക്കാരെ കോടി കണക്കിനു രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് അടിമകളെയോ മൃഗങ്ങളെയോ എന്ന വണ്ണം ലേലത്തിൽ പിടിക്കുന്നു.


ഞൊടിക്കിടെ കൈവരുന്ന പണക്കുന്പാരത്തിലും ലക്ഷ്വറി കാറുകൾക്കും കോടികളുടെ പരസ്യമോഡൽ കരാറുകൾക്കും പ്രശസ്തിക്കും ചില കളിക്കാർ ഭ്രമിച്ച് വാതുവയ്പുകാരുടെ കെണിയിൽപ്പെട്ട് പോകുന്നുവെന്നതും വസ്തതയാണ്.


ഇടയ്ക്ക് ചിലർ പിടിക്കപ്പെടുന്പോൾ കുറച്ചു കാലത്തേക്ക് വാതുവയ്പും ഒത്തു കളിയും മാന്ദ്യത്തിലാകും ക്രമേണ ശക്തിയാർജിച്ചു തിരിച്ചെത്തും. കളിക്കളത്തിൽ ക്ണ്ടു പോരുന്നത് അതാണ്.

Copy right and courtesy..kerala koumudi

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are