നാഡയ്ക്ക് മാത്രമേ രക്ത, തലമുടി സാമ്പിളുകള്‍ നല്‍കുകയുള്ളെന്ന് വിജേന്ദര്‍ സിംഗ്

മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ആരോപണം നേരിടുന്ന ഒളിമ്പിക് ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് തലമുടിയുടെയും രക്തത്തിന്റെയും സാമ്പിളുകള്‍ പൊലീസിന് നല്‍കില്ല, പക്ഷേ നാഡയ്ക്ക് നല്‍കാമെന്ന് സമ്മതിച്ചു. 

കുറ്റവാളിയായി മുദ്രകുത്താന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് പൊലീസെന്നും അവരോട് സഹകരിക്കില്ലെന്നും താരം പറഞ്ഞു. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) ആവശ്യപ്പെടുകയാണെങ്കില്‍ സാമ്പിളുകള്‍ നല്‍കാന്‍ തയ്യാറാണെന്നും വിജേന്ദര്‍ വ്യക്തമാക്കി. 

തിങ്കളാഴ്ച ചോദ്യം ചെയ്യലിനിടെയാണ് പൊലീസ് സാമ്പിളുകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അത് നല്‍കാന്‍ വിജേന്ദര്‍ തയ്യാറായില്ല. വൈകിട്ട് അഞ്ചുമണിയോടെയാണ് ഹരിയാണ, പഞ്ചാബ് പൊലീസ് സംഘങ്ങള്‍ ഒന്നിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. 

വിജേന്ദറിനൊപ്പമുണ്ടായിരുന്ന രാം സിങ്ങിന്റെ സാമ്പിളുകള്‍ ഫത്തേഗഢ് സാഹിബ് സിവില്‍ ആസ്പത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

താനും വിജേന്ദറും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന രാംസിങ്ങിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചു. ഇതിന് വിജേന്ദര്‍ നല്‍കിയ മറുപടി പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

http://malayalam.webdunia.com/sports/othersports/news/1303/13/1130313046_1.htm

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are