Sachin Tendulkar and shain

ലണ്ടന്‍:  ക്രിക്കറ്റ് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും സ്പിന്‍ മാന്ത്രികന്‍ ഷെയിന്‍ വോണും ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുന്നു. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും സ്പിന്‍ മാന്ത്രികന്‍ ഷെയിന്‍ വോണുമാണ് കളിക്കളത്തില്‍ ഒരിക്കല്‍കൂടി പരസ്പരം ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുന്നത്.ലോഡ്‌സ് സ്റ്റേഡിയത്തിന്റെ ഇരുനൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇരുവരും വീണ്ടും കളികളത്തിലേക്ക് മടങ്ങിയെത്തുന്നത്.ലോഡ്‌സ് ഗ്രൗണ്ടിന്റെ ഉടമകളായ എംസിസിയുടെ ടീമിനെ സച്ചിന്‍ നയിക്കുമ്പോള്‍ എതിരാളികളായി റെസ്റ്റ് ഓഫ് ദ വേള്‍ഡ് ടീമിനെ നയിക്കുക വോണാകും. 50 ഓവര്‍ ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡും സച്ചിന്റെ ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മുന്‍ ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഷോണ്‍ പോളോക്ക് റെസ്റ്റ് ഓഫ് വേള്‍ഡ് ടീമിലാണ് കളിക്കുന്നത്. ഇത് ചരിത്ര നിമിഷമാണെന്നും നിറഞ്ഞ മനസ്സോടെയാണ് താന്‍ എംസിസിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു. ഈ വര്‍ഷം ജൂലൈ അഞ്ചിനാണ് മത്സരം നടക്കുക.







 


Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are