സംസ്ഥാന ശരീര സൗന്ദര്യ മത്സരങ്ങള്‍ ചാവക്കാട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 18, 19 ...

തൃശ്ശൂര്‍: ചാവക്കാട് പവര്‍ ഫിറ്റ്‌നസ്സിന്റെ സഹകരണത്തോടെ ബോഡി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് കേരള 18, 19 തിയ്യതികളില്‍ ചാവക്കാട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന ശരീരസൗന്ദര്യ മത്സരങ്ങള്‍ നടത്തുമെന്ന് ചെയര്‍മാന്‍ കെ.ബി. സുശീല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സബ്ജൂനിയര്‍ (18ന് താഴെ), ജൂനിയര്‍ (21ന് താഴെ), സീനിയര്‍, മാസ്റ്റേഴ്‌സ് (40ന് മുകളില്‍), ഫിസിക്കലി ചലഞ്ച്ഡ് വിഭാഗങ്ങളില്‍ ശരീരഭാരമനുസരിച്ച് 24 ക്ലാസ്സുകളിലാണ് മത്സരങ്ങള്‍. ഈ വിഭാഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ വയസ്സ് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. 18ന് വൈകീട്ട് 3 മുതല്‍ ശരീരഭാര നിര്‍ണ്ണയവും 19ന് രാവിലെ 9 മുതല്‍ പ്രാഥമിക റൗണ്ട് മത്സരങ്ങളും വൈകീട്ട് 5 മുതല്‍ ഫൈനലും നടക്കും. 4.30ന് കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സീനിയര്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ 'മിസ്റ്റര്‍ കേരള' പട്ടം കരസ്ഥമാക്കുന്നയാള്‍ക്ക് മാരുതി കാറും റണ്ണര്‍അപ്പ്, ജൂനിയര്‍ ടൈറ്റില്‍, സബ്ജൂനിയര്‍ ടൈറ്റില്‍ വിജയികള്‍ക്ക് മോട്ടോര്‍ സൈക്കിളും നല്‍കും. 24 ക്ലാസ്സുകളിലും ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000, 2000, 1000 രൂപ വീതം സമ്മാനിക്കും. പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എം.വി. പ്രമോദ്, സെക്രട്ടറി എം.ജെ. ജയകുമാര്‍, വൈസ് പ്രസിഡന്‍റ് വി.ജി. ബാബു, ജില്ലാ ബോഡി ബില്‍ഡിങ് അസോസിയേഷന്‍ ചെയര്‍മാന്‍ റിയാസ് തുടങ്ങിയവരും പങ്കെടുത്തു.

 

 

body building competition body beauty contest body beauty competition chavakkad mr kerala

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are