മൈക്കല്‍ ഷുമാക്കര്‍ അബോധാവസ്ഥയില്‍; നില അതീവ ഗുരുതരം

പാരീസ് : സ്കീയിംഗിനിടെ പരിക്കേറ്റ ഫോര്‍മുലവണ്‍ ഇതിഹാസം മൈക്കല്‍ ഷുമാക്കറിന്റെ നില അതീവഗുരുതരമായി തുടരുന്നു. അബോധാവസ്ഥയിലായ അദ്ദേഹത്തിന് മസ്തിഷ്ക ശസ്ത്രക്രിയ നടത്തി. ഏഴ് തവണ ഫോര്‍മുലവണ്‍ ചാമ്പ്യനായ ഷുമാക്കര്‍ ഇപ്പോഴും അബോധാവസ്ഥയിലാണ്.

ഫ്രാന്‍സിലെ മെരിബെലിലുണ്ടായ അപകടത്തില്‍ തലയ്ക്കാണ് പരിക്കേറ്റത്. ഒരു സ്വകാര്യ റിസോര്‍ട്ടില്‍ അവധിക്കാലം ചിലവഴിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. അപകടം സംഭവിച്ച ഉടന്‍ ഗ്രെനോബിള്‍ സര്‍വകലാശാലാ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

സ്കീയിംഗിനിടെ ഷുമാക്കറിന്റെ തല പാറയിലിടിക്കുകയായിരുന്നുവെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് റിസോര്‍ട്ട് അധികൃതര്‍ പത്രകുറിപ്പില്‍ വ്യക്തമാക്കിയത്. എന്നാല്‍, നില ഗുരുതരമാണെന്നാണ് ഇന്നു രാവിലെ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലുള്ളത്.

1991ല്‍ ബെല്‍ജിയന്‍ ഗ്രാന്‍പ്രിയിലൂടെയാണ് ഷുമാക്കര്‍ അരങ്ങേറ്റം കുറിച്ചത്. 2007ല്‍ വിരമിച്ചെങ്കിലും 2010ല്‍ വീണ്ടും തിരിച്ചെത്തി. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ കഴിയാതെ 2012ല്‍ വീണ്ടും ട്രാക്കിനോട് വിടപറഞ്ഞു.

 
Michael Schumacher Michael Schumacher latest news Michael Schumacher news Michael Schumacher surgery
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are