ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം മൈക്കല്‍ ക്ലാര്‍ക്കിന്

ദുബായ്: രണ്ട് പ്രധാന പുരസ്‌കാരങ്ങളുമായി ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ക്ലാര്‍ക്ക് ഈ വര്‍ഷത്തെ ഐ.സി.സി അവാര്‍ഡുകളില്‍ തിളങ്ങി. ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ എന്ന പ്രധാന ബഹുമതിക്കൊപ്പം മികച്ച ടെസ്റ്റ് കളിക്കാരനുമായി ക്ലാര്‍ക്ക്. ഹാഷിം ആല, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരെ പിന്തള്ളിയാണ് ക്ലാര്‍ക്ക് ഈ അവാര്‍ഡുകള്‍ സ്വന്തമാക്കിയത്. 

ശ്രീലങ്കയുടെ കുമാര്‍ സംഗകാരയാണ് മികച്ച ഏകദിന താരം. വളര്‍ന്നുവരുന്ന താരമായി ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര തിരഞ്ഞെടുക്കപ്പെട്ടത് ഒഴിച്ചാല്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് പ്രധാന പുരസ്‌കാരങ്ങളൊന്നുമില്ല 10 ടെസ്റ്റില്‍ നിന്ന് 82.53 ശരാശരിയില്‍ 1000 റണ്‍സ് തികച്ച പ്രകടനമികവാണ് പൂജാരയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

കഴിഞ്ഞ ആഗസ്ത് വരെയുള്ള ഒരു വര്‍ഷക്കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ആഷസ് പരമ്പരയില്‍ പെര്‍ത്തില്‍ ഇംഗ്ലണ്ടിനെതിരായി തന്റെ 100 ാം ടെസ്റ്റ് കളിക്കാനിറങ്ങിയ ദിവസം തന്നെയാണ് ക്ലാര്‍ക്കിനെ തേടി ഈ അവാര്‍ഡ് എത്തിയത്. 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are