ശ്രീശാന്ത്‌ വിവാഹിതനായി

ഗുരുവായൂര്‍ : ക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌ വിവാഹിതനായി. ജയ്‌പൂര്‍ രാജകുടുംബാംഗം ഹിരേന്ദ്ര സിംഗ്‌ ഷെഖാവത്തിന്റെയും മുക്‌ത സിംഗിന്റെയും മകള്‍ ഭുവനേശ്വരി കുമാരിയാണ്‌ വധു. ഇന്ന്‌ രാവിലെ 7.30 നും 7.45 നും ഇടയ്‌ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ്‌ പ്രണയിനിയുടെ കഴുത്തി ശ്രീ താലിചാര്‍ത്തിയത്‌. ആറുവര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ്‌ ഇരുവരും വിവാഹിതരായത്‌. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക്‌ ശേഷം ജന്മാനാടായ കോതമംഗലത്തേയ്‌ക്കാണ്‌ ഇരുവരും പോയത്‌. വിവാഹ സല്‍ക്കാരം വൈകിട്ട്‌ ഏഴിനു കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. ശനിയാഴ്‌ച കോതമംഗലത്തും സത്‌കാര ചടങ്ങുകള്‍ നടക്കും.

വിവാഹച്ചടങ്ങുകള്‍ക്കായി വധുവും കുടുംബാംഗങ്ങളും ദിവസങ്ങള്‍ക്കു മുമ്പേ കൊച്ചിയിലെത്തിയിരുന്നു.

 

 

sreesanth sreesanth marriag guruvayoor temple

- See more at: http://beta.mangalam.com/latest-news/127877#sthash.Oggyoa1n.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are