ധോണി ഐ .സി.സി.ഏകദിന നായകൻ

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിങ് ധോണിയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന നായകനായി തിരഞ്ഞെടുത്തു.തുടര്‍ച്ചയായി ആറാം വർഷമാണ്‌ ധോണി ഈ അംഗീകാരം നേടുന്നത്.മാത്രമല്ല ഇംഗ്ലണ്ട് താരം അലസ്റ്റര്‍ കുക്ക് നയിക്കുന്ന ടെസ്റ്റ്‌ ടീമിലും ധോണി സ്ഥാനം നേടി.കൂടാതെ പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡും സച്ചിന് ശേഷം ധോണിക്ക് ലഭിച്ചു.മുൻ ഇന്ത്യൻ താരം അനില്‍ കുംബ്ലെ നയിക്കുന്ന ഐ.സി.സി. ക്രിക്കറ്റ് കമ്മിറ്റിയാണ് 2012 ആഗസ്ത് ഏഴുമുതല്‍ 2013 ആഗസ്ത് 25 വരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തി ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചത്.ധോണിക്ക് പുറമേ ഏകദിന ടീമില്‍ ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ എന്നിവർ സ്ഥാനം നേടിയപ്പോൾ ടെസ്റ്റ് ടീമില്‍ ചേതേശ്വര്‍ പൂജാര, അശ്വിൻ എന്നിവർ മാത്രമാണ് ഇടം നേടിയത്,മാത്രമല്ല ഇന്ത്യയുടെ യുവ സൂപ്പർ താരം വിരാട് കോലിക്ക് ടെസ്റ്റിലും,ഏകദിനത്തിലും സ്ഥാനം നേടാൻ കഴിഞ്ഞില്ല.

ഏകദിന ടീം :തിലകരത്നെ ദില്‍ഷന്‍, ശിഖര്‍ ധവന്‍, ഹാഷിം അംല, കുമാര്‍ സംഗക്കാര, എബ്രഹാം ഡിവില്ലിയേഴ്സ്, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, സയീജ് അജ്മല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജയിംസ് ആന്‍ഡേഴ്സണ്‍, ലസിത് മലിംഗ, മിച്ചല്‍ മക്ക്ലീനഗന്‍ (പന്ത്രണ്ടാമന്‍)

ടെസ്റ്റ്‌ ടീം :അലിസ്റ്റര്‍ കുക്ക് (ക്യാപ്റ്റന്‍), ചേതേശ്വര്‍ പൂജാര, ഹാഷിം അംല, മക്കൈല്‍ ക്ലര്‍ക്ക്, മൈക്കല്‍ ഹസി, എബ്രഹാം ഡിവില്ലിയേഴ്സ്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ഗ്രെയിം സ്വാന്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, ജയിംസ് ആന്‍ഡേഴ്സണ്‍, വെര്‍നന്‍ ഫിലാന്‍ഡര്‍, ആര്‍. അശ്വിന്‍ (പന്ത്രണ്ടാമന്‍).

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are