മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ളിക്ക് ഹൃദയാഘാതം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ളിക്ക് ഹൃദയാഘാതം

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ളിക്ക് ഹൃദയാഘാതം. കാംബ്ളിയെ മുംബൈ ലിലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2012ല്‍ കാംബ്ളിക്ക് ആന്‍ജിയോപ്ളാസ്റ്റി നടത്തിയിരുന്നു. ഇന്ത്യക്ക് വേണ്ടി കാംബ്ളി 17 ടെസ്റ്റ് മത്സരങ്ങളും 104 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. സചിനോടൊപ്പമുള്ള 664 റണ്‍സിന്‍െറ റെക്കേഡ് കൂട്ടുകെട്ടാണ് കാംബ്ളിയെ പ്രശസ്തനാക്കിയത്.
സചിന്‍ വിടവാങ്ങല്‍ ചടങ്ങില്‍ തന്നെ ക്ഷണിക്കാതിരുന്നത് ഏറെ വിഷമിപ്പിച്ചെന്ന് കാംബ്ളി പറഞ്ഞിരുന്നു. സചിന് പത്ത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ ഞാന്‍ അദ്ദത്തേിന്റെകരിയറിന്റെഭാഗമായിരുന്നു. എന്നിട്ടും വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം എന്റെപേര് പരാമര്‍ശിക്കുകയോ പാര്‍ട്ടിക്ക് ക്ഷണിക്കുകയോ ഉണ്ടായില്ല. എന്നെ അദ്ദേഹം മറന്നതില്‍ എനിക്ക് വേദനയുണ്ടെന്ന കാര്യം ഞാന്‍ നിഷേധിക്കുന്നില്ല.’എന്നായിരുന്നു കാംബ്ളി തുറന്ന് പറഞ്ഞത്.vinod kambli heart attack  kambli Shardashram Vidya Mandir former Indian cricketer Vinod Kambli sachin tendulkar

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are