കാണ്‍പൂര്‍ ഏകദിനത്തില്‍ ഇന്ത്യ വിജയത്തിലേക്ക്

കാണ്‍പൂര്‍: കാണ്‍പൂര്‍ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. വെസ്റ്റിന്‍ഡീസിന്‍റെ 264 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ശിഖാര്‍ ധവാന്റെയും അര്‍ധ സെഞ്ച്വറി നേടിയ യുവരാജിന്റെയും മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. 95 പന്തുകളില്‍ നിന്നും 20 ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു ധവാന്റെ സെഞ്ച്വറി നേട്ടം. ഇതോടെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് അടിച്ചുകൂട്ടി. നേരത്തെ ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ക്യാപ്റ്റന്‍ ധോണിയുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു കൊണ്ട് 20 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും വിന്‍ഡീസിന്റെ ആദ്യ വിക്കറ്റ് നഷ്ടമായി. എന്നാല്‍ പിന്നീട് അര്‍ധ സെഞ്ച്വറി നേടിയ കീറണ്‍ പവലും മര്‍ലോണ്‍ സാമുവല്‍സും കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. പവല്‍ 81 പന്തുകൡ നിന്നും 70 റണ്ണെടുത്തപ്പോള്‍ സാമുവല്‍സ് 93 പന്തുകളില്‍ നിന്നും 71 റണ്ണെടുത്തു. ഇരുവരും പിന്നീട് 137ല്‍ പവലും 168ല്‍ വെച്ച് സാമുല്‍സും പുറത്താക്കി ഇന്ത്യ തിരിച്ചു വരവ് നടത്താന്‍ ശ്രമിച്ചു. എന്നാല്‍ അര്‍ധ സെഞ്ച്വറി നേടിയ ബ്രാവോയും (53 പന്തില്‍ 51 റണ്‍സ്) അവസാന ഓവറുകളില്‍ വെടിക്കെട്ടു ബാറ്റിങ് നടത്തിയ ക്യാപ്റ്റന്‍ സമിയും (29 പന്തില്‍ 37 റണ്‍സ്) സ്‌കോര്‍ 250ന് മുകളിലെത്തിച്ചു. അശ്വിന്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ഷമി, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴിത്തി. രണ്ടാം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ രോഹിത്തിനെയും (4)  കോഹ്ലിയെയും (19) നഷ്ടമായെങ്കിലും ധവാനും യുവരാജും ചേര്‍ന്ന് കളി രപിടിച്ചെടുക്കുകയായിരുന്നു. യുവരാജ് 74 പന്തുകളില്‍ നിന്നുമാണ് 55 റണ്‍സ് നേടിയത്. ഏഴു ബൗണ്ടറികളോടെയായിരുന്നു യുവിയുടെ അര്‍ധ സെഞ്ച്വറി. കൊച്ചിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍   ഇന്ത്യ ജയിച്ചപ്പോള്‍ വിശാഖപട്ടണത്ത്   നടന്ന രണ്ടാം മല്‍സരത്തില്‍ വിന്‍ഡീസിനായിരുന്നു  വിജയം.india vs west indies kanpur india vs west indies 3rd ODI sikhar dhavan yuvaraj singh


Read more at: http://www.indiavisiontv.com/2013/11/27/280796.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are