മൂന്നാം ഏകദിനം; ഇന്ത്യ വിന്‍ഡീസിനെ ബാറ്റിംഗിന് അയച്ചു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരപിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. കാണ്‍പൂരിലാണ് പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തേതുമായ ഏകദിനം

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിന മല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു. കാണ്‍പൂരില്‍ നടക്കുന്ന ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.

1-1 എന്ന നിലയില്‍ തുല്യതയിലാണ് ഇപ്പോള്‍. കൊച്ചിയില്‍ നടന്ന ആദ്യമത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റ് വിജയം നേടി വിന്‍ഡീസ് തിരിച്ചടിച്ചു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെടുന്നതിന് മുമ്പുള്ള ഇന്ത്യയുടെ ആഭ്യന്തരമത്സരമാണിത്.


India vs West Indies 3rd ODI India vs West Indies 3rd ODI live kanpur india vs west indies

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are