കൊച്ചിയിലെ സച്ചിന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ആദരമര്‍പ്പിച്ച് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന സച്ചിന്‍ പവലിയന്‍ ധോണി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയാണ് സച്ചിന്‍ പവലിയന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. നിലവിലെ വിെഎപി പവലിയനാണ് പുനര്‍നിര്‍മ്മിച്ച ശേഷം സച്ചിന്റെ പേര് നല്‍കിയിരിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് സച്ചിന്‍ പവലിയന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടന ശേഷം പവലിയനില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനങ്ങള്‍ കണ്ട ധോണി ടീമംഗങ്ങള്‍ക്കൊപ്പം പരിശീലനത്തിന് ഗ്രൗണ്ടിലേക്ക് നീങ്ങി. നവംബര്‍ 21ന് നടക്കുന്ന മത്സരത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ ടീം കൊച്ചിയിലെത്തിയത്. പവലിയനില്‍ സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ചിത്രപ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ കൈയ്യൊപ്പോട് കൂടിയ ജെഴ്‌സിയും ബാറ്റും, സച്ചിന്റെ സെഞ്ച്വറികളെ ഓര്‍മ്മിപ്പിക്കുന്ന നൂറു പന്തുകളും, ഇന്ത്യവെസ്റ്റിന്‍ഡീസ് താരങ്ങള്‍ ഒപ്പിട്ട ബാറ്റുകളും ഒരുക്കിയിട്ടുണ്ട്.


sachin tndulkar Sachin Pavilion ms dhoni sachin retirement jawaharlal nehru stadium kalloor

Read more at: http://www.indiavisiontv.com/2013/11/20/278520.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are