വിശ്വസാഥന്‍ ആനന്ദിന്‌ വീണ്ടും തോല്‍വി

ചെന്നൈ: ലോക ചെസ് കിരീടം നിലനിര്‍ത്താനുള്ള വിശ്വനാഥന്‍ ആനന്ദിന്റെ ശ്രമങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആനന്ദ് മാഗനസ് കാള്‍സനോട് തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി. ആറാം മത്സരത്തില്‍ വെള്ളക്കരുവുമായി കളിച്ച ആനന്ദ് 67 നീക്കങ്ങള്‍ക്കൊടുവിലാണ് തോല്‍വി വഴങ്ങിയത്. അഞ്ചാം മത്സരത്തില്‍ കറുത്ത കരുക്കളുമായി മത്സരിച്ചപ്പോഴും ആനന്ദിന് തോല്‍വി തന്നെയായിരുന്നു ഫലം. ഇതോടെ ടൂര്‍ണമെന്റില്‍ കാള്‍സന്‍ 4-2 എന്ന നിലയില്‍ ലീഡ് സ്വന്തമാക്കി.
viswanathan anand carlsen magnus carlsen world chess championship

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are