സച്ചിന് ഭാരതരത്‌ന നല്‍കും

ന്യൂഡല്‍ഹി: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കി ആദരിക്കാന്‍ തീരുമാനം. പ്രധാനമന്ത്രിയുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് സച്ചിന്‍. ഡോ സി എന്‍ ആര്‍ റാവുവിനും ഭാരതരത്‌ന നല്‍കും. പ്രധാനമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവാണ് റാവു. 24 വര്‍ഷം രാജ്യത്തിന് വേണ്ടി കളത്തിലിറങ്ങിയ ഇതിഹാസത്തിന് രാജ്യം പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വിരമിച്ച ദിവസം തന്നെയാണ് പരമോന്നത ബഹുമതിക്ക് സച്ചിന്‍ അര്‍ഹനായത്. സച്ചിന് ഭാരതരത്‌ന നല്‍കണമെന്ന് നേരത്തെതന്നെ ആവശ്യമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കായിക താരങ്ങളെയും ഭാരതരത്‌നയ്ക്ക് പരിഗണിക്കാമെന്ന ഭേദഗതി 2010ല്‍ കൊണ്ടുവന്നത്. തുടര്‍ന്നുള്ള രണ്ട് വര്‍ഷം ബഹുമതിക്കായി ആരെയും പരിഗണിച്ചില്ല. കളിക്കാരനായിരിക്കെ തന്നെ പാര്‍ലമെന്റംഗമായ ആദ്യ താരമായ സച്ചിന്‍ ഭാരതരത്‌ന നേടുന്ന ആദ്യ കായിക താരമാവുകയാണ്. ഭാരതരത്‌ന ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും സച്ചിന് സ്വന്തം. പരമോന്നത ബഹുമതി ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് സച്ചിന്‍ പ്രതികരിച്ചു. ബഹുമതി അമ്മയ്ക്കു സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. സച്ചിന്റെ നേട്ടങ്ങള്‍ അതുല്യമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. എല്ലാ കായികതാരങ്ങള്‍ക്കും സച്ചിന്‍ പ്രചോദനമാണെന്ന് കായികമന്ത്രി പറഞ്ഞു.SACHIN TENDULKAR Sachin Tendulkar to be awarded Bharat Ratna bharat ratna sachin bharat ratna sachin tendulkar bharat ratna

Read more at: http://www.indiavisiontv.com/2013/11/16/277335.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are