ലോക ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യജയം കാള്‍സണ്‌

ചെന്നൈ: ലോക ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ സമനിലകളുടെ തുടര്‍പരമ്പരയ്‌ക്കുശേഷം ആദ്യജയം നോര്‍വേയുടെ മാഗ്‌നസ്‌ കാള്‍സണ്‌. ഇന്ത്യയുടെ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ ആരാധകര്‍ ഭയന്നതുപോലെ സംഭവിച്ചു. സമനിലയിലേക്കു നീങ്ങിക്കൊണ്ടിരുന്ന മത്സരം കാള്‍സണന്റെ സമര്‍ഥനീക്കങ്ങള്‍ക്കൊടുവില്‍ ജയത്തിലേക്കു മറിഞ്ഞു. ഏഴുമത്സരങ്ങള്‍ ബാക്കിനില്‍ക്കേ കാള്‍സണ്‍ ഇപ്പോള്‍ 3-2നു മുന്നിലാണ്‌. ആദ്യനാലുമത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചിരുന്നു. നോട്ട്‌ബോം ഓപ്പണിംഗില്‍ തുടങ്ങിയ മത്സരം മാര്‍ഷല്‍ ഗാമ്പിറ്റിലേക്കു കാള്‍സണ്‍ മാറ്റുകയായിരുന്നു. നീണ്ടമത്സരങ്ങള്‍ കളിക്കാനുള്ള പൊസിഷന്‍ കണ്ടെത്തുന്ന കാള്‍സണ്‍ പതിവിനു വിപരീതമായാണു കളിച്ചത്‌. എന്നാല്‍ സമയോചിതമായ നീക്കങ്ങളിലൂടെ ആനന്ദ്‌ തുല്യത പാലിച്ചു.
നിരുപദ്രവകരമായ നീക്കങ്ങളെന്ന്‌ എതിരാളികളെ മയക്കുകയും അവരെ പിഴവുവരുത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നതാണ്‌ ടിപ്പിക്കല്‍ കാള്‍സണ്‍ സ്‌റ്റെല്‍.
ലോക ചെസ്‌ ചാമ്പ്യന്‍ഷിപ്പിന്റെ വേദിയായ ഹയാത്ത്‌ റീജന്‍സിയിലും അതാണു സംഭവിച്ചത്‌. കാലാളിനെ നഷ്‌ടമായ ശേഷവും ആനന്ദിന്‌ കൃത്യമായ ബാലന്‍സ്‌ ചെസ്‌ ബോര്‍ഡിലുണ്ടായിരുന്നു. 54 നീക്കങ്ങള്‍ക്കൊടുവിലാണ്‌ നിലവിലെ ലോകചാമ്പ്യന്‍ ലോകഒന്നാം നമ്പര്‍ താരമായ കാള്‍സണു മുന്നില്‍ വീണത്‌.
viswanathan anand magnus carlsen carlsen world chess championship world chess championship 2013

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are