ചേതേശ്വര്‍ പൂജാരയ്ക്ക്‌ സെഞ്ച്വറി

സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയ്ക്ക്‌ സെഞ്ച്വറി. പൂജാരയുടെ അഞ്ചാം ടെസ്റ്റ്‌ സെഞ്ചുറിയാണിത്‌. 


146 പന്തില്‍ 11 ഫോറുകള്‍ പായിച്ചാണ്‌ പൂജാര സെഞ്ചുറി തികച്ചത്‌. 113 റണ്‍സെടുത്ത പൂജാരയെ ഷില്ലിങ്ങ്ഫോര്‍ഡ്‌ സ്വന്തം ബോളിങ്ങില്‍ പിടിച്ചു പുറത്താക്കി.

57 റണ്‍സെടുത്ത വിരാട്‌ കോഹ്‌ലിയുടെ വിക്കറ്റും ഷില്ലിങ്‌ ഫോര്‍ഡിനാണ്‌. നാലു റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയെ ടിനോ ബസ്റ്റ്‌ സ്‌ലിപ്പില്‍ സമിയുടെ കൈകളിലെത്തിച്ചു. വിടവാങ്ങല്‍ ടെസ്റ്റ്‌ കളിക്കുന്ന സച്ചിന്‍ 74 റണ്‍സെടുത്ത്‌ പുറത്തായിരുന്നു. ഡിയോനരെയ്നാണ്‌ വിക്കറ്റ്‌.

അവസാനം വിവരം കിട്ടുമ്പോള്‍ 9 വിക്കറ്റ് നഷ്ടപ്പെട്ട 449 എന്ന നിലയിലാണ് ഇന്ത്യ. 84 റണ്‍സെടുത്ത രോഹിത് ശര്‍മയും ഷമി അഹമ്മദുമാണ് ക്രീസില്‍.sachin tendulkar sachin tendulkar firewall test cheteshwar pujara cheteshwar pujara got century india vs west indies 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are