സച്ചിന്‍: അര്‍ദ്ധശതകം കയ്യെത്തും ദൂരത്ത്‌; ഇന്ത്യ മികച്ച നിലയില്‍

mangalam malayalam online newspaperമുംബൈ: ക്രിക്കറ്റ്‌ ജീവിതത്തിലെ അവസാന മത്സരം കളിക്കാന്‍ ഇറങ്ങിയ സച്ചിന്‍ അര്‍ദ്ധശതകത്തിന്‌ തൊട്ടപ്പുറത്ത്‌ നില്‍ക്കുമ്പോള്‍ ഒന്നാം ദിവസം പൂര്‍ത്തിയായി. സച്ചിന്റെ വിടവാങ്ങല്‍ മത്സരം എന്ന പേരില്‍ പ്രശസ്‌തമായിരിക്കുന്ന ഇന്ത്യാ വെസ്‌റ്റിന്‍ഡീസ്‌ രണ്ടാം ടെസ്‌റ്റിലെ ആദ്യ ദിനം ഇന്ത്യയുടെ മേല്‍ക്കോയ്‌മയോടെ അവസാനിച്ചു.

ഒന്നാം ദിനം സ്‌റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 157 റണ്‍സെടുത്തിട്ടുണ്ട്‌. സച്ചിനും പൂജാരയുമാണ്‌ ക്രീസില്‍. ആദ്യ ടെസ്‌റ്റില്‍ 10 റണ്‍സുമായി മടങ്ങിയ സച്ചിന്‍ ഏറെ കരുതലോടെയാണ്‌ ബാറ്റ്‌ വീശിയത്‌. 73 പന്തുകളില്‍ നിന്നായിരുന്നു സച്ചിന്റെ 38 റണ്‍സ്‌. ആറ്‌ ബൗണ്ടറികള്‍ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. ഒപ്പം നിന്ന പൂജാര നാല്‌ ബൗണ്ടറികളുമായി 49 പന്തില്‍ 34 റണ്‍സുമായ പുറത്താകാതെ നില്‍ക്കുകയാണ്‌. സച്ചിന്‌ അവസരം നല്‍കാനെന്ന പോലെ ദ്രുതഗതിയില്‍ സാമാന്യം റണ്‍സ്‌ സ്‌കോര്‍ ചെയ്‌തശേഷം ഓപ്പണര്‍മാരായ മുരളി വിജയ്‌(43)യും ശിഖര്‍ ധവാന്‍ (33) മടങ്ങിയ ശേഷമായിരുന്നു സച്ചിന്റെ വരവ്‌. സച്ചിന്‍ ക്രീസില്‍ എത്തുമ്പോള്‍ ഇന്ത്യ 2 ന്‌ 77 എന്ന നിലയിലായിരുന്നു.

നേരത്തേ വിന്‍ഡീസ്‌ ഇന്നിംഗ്‌സ് 182 ന്‌ ഇന്ത്യ കര്‍ട്ടനിട്ടു. ഓജയും (അഞ്ചുവിക്കറ്റ്‌) അശ്വിനും (മൂന്ന്‌ വിക്കറ്റ്‌) വിന്‍ഡീസിനെ തകര്‍ത്തുവിട്ടു. കീറണ്‍ പവലിന്റെ 48 റണ്‍സ്‌ മാത്രമായിരുന്നു വിന്‍ഡീസ്‌ ഇന്നിംഗ്‌സിലെ മാന്യമായ സ്‌കോര്‍. 11 റണ്‍സില്‍ നില്‍ക്കേ ഗെയ്‌ലിനെ ശര്‍മ്മയുടെ കയ്യിലെത്തിച്ച്‌ ഷാമി ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നല്‍കി. ബ്രാവോ 29 റണ്‍സുമായി അശ്വിന്റെ പന്തില്‍ ധോനി പിടികൂടി. ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കിയാണ്‌ സച്ചിനെ അവസാന ടെസ്‌റ്റിലെ ആദ്യ ഇന്നിംഗ്‌സിലേക്ക്‌ വിന്‍ഡീസ്‌ താരങ്ങള്‍ ആനയിച്ചത്‌. കാണികളാകട്ടെ എഴുന്നേറ്റ്‌ നിന്ന്‌ മഹാനായ താരത്തിന്‌ ആദരവര്‍പ്പിച്ചു. മാതാവ്‌, സഹോദരന്‍, ഗുരു, കുടുംബം തുടങ്ങി അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെല്ലാം കളികാണാന്‍ വിഐപി ഗ്യാലറിയില്‍ ഉണ്ടായിരുന്നു. ഒരു പക്ഷേ അവസാനത്തേതായേക്കുന്ന ഈ ഇന്നിംഗ്‌സിലെ ഓരോ റണ്‍സും കാണികള്‍ ആവേശത്തോടെയാണ്‌ സ്വാഗതം ചെയ്‌തത്‌.

 

 

sachin tendulkar sachin tendulkar 200th test sachin tendulkar final test india vs west indies cricket news

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are