വെബ്സൈറ്റ് പണിമുടക്കി; മുംബൈ ടെസ്റ്റിന്‍റെ ടിക്കറ്റ് വിതരണം അവതാളത്തില്‍

Mumbai-test-ticketമുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വില്‍ക്കുന്ന വെബ്‌സൈറ്റ് പണിമുടക്കി. ഇന്ന് രാവിലെ 11 മണിക്കായിരുന്നു മത്സരത്തിനുള്ള ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചത്. എന്നാല്‍ വില്‍പ്പന തുടങ്ങി മിനിറ്റുകള്‍ക്കകം തന്നെ വെബ്‌സൈറ്റ് തകരാറിലാവുകയായിരുന്നു. സെര്‍വറിന് താങ്ങാനാവുന്നതിലും അധികം ഉപയോക്താക്കള്‍ ഒരേസമയം സന്ദര്‍ശിച്ചതാണ് സൈറ്റ് തകരാറിലാവാന്‍ കാരണം. വെബ്‌സൈറ്റിന്റെ തകരാറുകള്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് ഉടന്‍ തന്നെ ടിക്കറ്റ് വില്‍പ്പന പുനരാരംഭിക്കുമെന്ന് വെബ്സൈറ്റ് അറിയിച്ചതായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ആകെ 33,000 ടിക്കറ്റുകളുള്ള മത്സരത്തിന്റെ 5000 ടിക്കറ്റുകള്‍ മാത്രമാണ് പൊതുജനങ്ങള്‍ക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ മാറ്റി വെച്ചിരിക്കുന്നത്. അസോസിയേഷനുമായി ബന്ധപ്പെട്ട ക്രിക്കറ്റ് ക്ലബുകള്‍ക്ക് 17000 ടിക്കറ്റുകളും, സ്‌പോണ്‍സര്‍മാര്‍ക്ക് 8000 ടിക്കറ്റുകളും അസോസിയേഷന്‍ മാറ്റി വെച്ചിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയ്ക്കായ് കരാര്‍ നല്‍കിയ ക്യാസൂന്‍ങ്കാ ഡോട് കോം വെബ്‌സൈറ്റ് തകരാറിലായതോടെ സച്ചിന്‍ ആരാധകര്‍ ടിക്കറ്റ് ലഭിക്കുമോ എന്ന ആശങ്കയിലാണ്.


Wankhede Stadium india vs west indies 2013 test match kyazoonga.Com sachin tendulkar sachin tendulkar 200th testRead more at: http://www.indiavisiontv.com/2013/11/11/275719.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are