സച്ചിന്റെ വിരമിക്കല്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഒണ്‍ലൈനില്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കറുടെ അവസാന ടെസ്റ്റ് മത്സരമായ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരക്കായുള്ള ടിക്കറ്റ് വില്‍പന ആശയക്കുഴപ്പത്തില്‍. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സചിന്‍െറ 200ാം ടെസ്റ്റ് കൂടിയായ വിടവാങ്ങല്‍ മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ ആരാധകരുടെ വന്‍ പ്രവാഹമാണ് പ്രതീക്ഷിക്കുന്നത്. ആരാധകരുടെ ഒഴുക്കുമൂലം ക്രമസമാധാന പ്രശ്നങ്ങളുണ്ടായേക്കാമെന്ന് ഭയപ്പെടുന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷ (എം.സി.എ )നും മഹാരാഷ്ട്ര സര്‍ക്കാറും ജനത്തിരക്ക് ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. 33,000 പേര്‍ക്കാണ് വാംഖഡെയില്‍ ഇരിപ്പിടമുള്ളത്. ഇവയില്‍ 10,000 ഇരിപ്പിടങ്ങളെ പൊതുജനങ്ങള്‍ക്കുള്ളൂ. പൊതുജനങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ kyazoonga.com വെബ്സൈറ്റ് വഴി വില്‍ക്കാനാണ് നിലവില്‍ എം.സി.എയുടെ തീരുമാനം.
തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ലഭിക്കും. ഓണ്‍ലൈനില്‍ ബുക് ചെയ്തവര്‍ക്ക് ടെസ്റ്റ് പരമ്പര തുടങ്ങുന്ന വ്യാഴാഴ്ച വാംഖഡെ സ്റ്റേഡിയത്തിനു തൊട്ടുള്ള കൗണ്ടര്‍ വഴി ടിക്കറ്റ് നല്‍കും. ടിക്കറ്റ് വാങ്ങാന്‍ ആധാര്‍ കാര്‍ഡ് ആവശ്യമാണ്. അതേസമയം, ഓണ്‍ലൈന്‍ വില്‍പന വിജയകരമാകുമോ എന്ന ആശങ്കയിലാണ് സംഘാടകര്‍. സിനിമ, നാടകം തുടങ്ങിയവയുടെയും പ്രധാന കായിക മത്സരങ്ങളുടെയും ടിക്കറ്റുകള്‍ വില്‍ക്കുന്ന വെബ് പോര്‍ട്ടലാണ് ‘ക്യാസൂങ്കാ’. സചിന്‍െറ അവസാന കളി നേരില്‍കാണാന്‍ കൊതിക്കുന്ന ആരാധകരുടെ തള്ളിച്ച കാരണം പോര്‍ട്ടല്‍ ഹാങ്ങാകുമെന്ന ആശങ്കയുമുണ്ട്.Wankhede Stadium india vs west indies 2013 test match sachintendukar retirement sachin tendulkar's 200th test kyazoonga.Com


Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are