ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: രണ്ടാം മത്സരവും സമനിലയില്‍

Anand---carlsen

ചെന്നൈ: ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സനും ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദും തമ്മില്‍ ഏറ്റുമുട്ടിയ ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ട് മത്സരവും സമനിലയില്‍ അവസാനിച്ചു. 25 നീക്കങ്ങള്‍ക്ക് ഒടുവിലാണ് ആനന്ദ്-കാള്‍സണ്‍ ഗെയിം സമനിലയില്‍ പിരിഞ്ഞത്. ഒരു മണിക്കൂറും നാലുമിനിറ്റും മത്സരം നീണ്ടു. വെള്ളക്കരുക്കളുമായാണ് ആനന്ദ് ഇന്ന് കളിച്ചത്. മത്സരം സമനിലയില്‍ ആയതോടെ ഇരുതാരങ്ങളും ഒരു പോയിന്റ് വീതം നേടി. ഇന്നലെ നടന്ന ആദ്യറൗണ്ട് മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. മത്സരത്തില്‍ ആദ്യം 6.5 പോയിന്റ് നേടുന്നയാളെയാണ് വിജയിയായി പ്രഖ്യാപിക്കുക. 2.55 മില്യണ്‍ യുഎസ് ഡോളറാണ് മത്സര വിജയിയെ കാത്തിരിക്കുന്നത്. 2008 മുതല്‍ 43കാരനായ ആനന്ദാണ് ലോക ചെസ് ചാമ്പ്യന്‍. 2000ത്തിലാണ് ആനന്ദ് ആദ്യമായി ലോക ചെസ് കിരീടം സ്വന്തമാക്കുന്നത്. 13-ാം വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്ററായി കായിക ചരിത്രത്തില്‍ ഇടംപിടിച്ച കാള്‍സണ്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ താരമാണ്‌. മത്സരത്തിന്റെ മൂന്നാം റൗണ്ട് നാളെ നടക്കും. ചാമ്പ്യന്‍ഷിപ്പില്‍ ഇനി 10 മത്സരങ്ങള്‍ കൂടിയുണ്ട്. ചെന്നൈയിലെ ഹയത്ത് ഹോട്ടലില്‍ ഒരുക്കിയിട്ടുള്ള ശബ്ദം കേള്‍ക്കാത്ത ഗ്ലാസ് ക്യുബിക്കിളിലാണ് പോരാട്ടം നടക്കുന്നത്. ചതുരംഗ കളി തത്സമയം കാണാന്‍ ഫിഡ വെബ്‌സൈറ്റില്‍ സജ്ജീകരണമൊരുക്കിയിട്ടുണ്ട്. മത്സരം ചിത്രീകരിക്കുന്നതിനായി നിരവധി വിദേശമാധ്യമങ്ങളും ചെന്നൈയില്‍ എത്തിയിട്ടുണ്ട്.world chess championship viswanathan anand magnus carlsen world chess championship 2013

Read more at: http://www.indiavisiontv.com/2013/11/10/275503.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are