ഫിഡെ ലോക ചെസ്‌ ചാമ്പ്യന്‍ഷിപ്പിന്‌ ഇന്നുതുടക്കം : ആറാം കിരീടം തേടി ആനന്ദ്‌

ചെന്നൈ: ആനന്ദോ? കാള്‍സണോ?.. കരുക്കള്‍ നീക്കുന്ന കളിക്കളത്തിലെ രാജാവാരാണെന്നറിയാനുള്ള ഫിഡെ ലോക്‌ ചെസ്‌ പോരാട്ടത്തിന്‌ ഇന്നു ചെന്നൈയില്‍ തുടക്കം. ചെസ്‌ ചാമ്പ്യന്‍ഷിപ്പിന്റെ 40 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെട്ട ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും നോര്‍വേയുടെ മാഗ്‌നസ്‌ കാള്‍സണും തമ്മില്‍ ഹയാത്ത്‌ റീജന്‍സി ഹോട്ടലില്‍ നടക്കുന്ന ഹൈ പ്ര?െൈഫല്‍ മത്സരത്തോടെയാണ്‌ ചാമ്പ്യന്‍ഷിപ്പിനു തുടക്കമാകുക. വിജയം ആര്‍ക്കൊപ്പമാകും എന്ന കാര്യത്തില്‍ വിദഗ്‌ധര്‍ തന്നെ ചേരിതിരിഞ്ഞുനില്‍ക്കുന്നതിനാല്‍ പ്രവചനങ്ങള്‍ ദുഷ്‌കരം.

ആറാം കിരീടം തേടി ഇറങ്ങുന്ന നിലവിലെ ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിന്‌ ലോകഒന്നാം നമ്പര്‍ താരം 22 വയസുകാരനായ കാള്‍സണ്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല.

- See more at: http://beta.mangalam.com/sports/news/115583#sthash.7d4wcAat.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are