ഏകദിന ബാറ്റിങ് റാങ്കിംഗില്‍ കോഹ്ലി ഒന്നാമതെത്തി

virat-kohli

ദുബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ മിന്നും പ്രകടനത്തിന് പിന്നാലെ വിരാട് കോഹ്‌ലിക്ക് ഏകദിന ക്രിക്കറ്റിലെ നമ്പര്‍ വണ്‍ പട്ടം. 2010 മുതല്‍ ഒന്നാം സ്ഥാനം കയ്യടക്കി വെച്ചിരുന്ന ദക്ഷിണാഫ്രിക്കയുടെ ഹാഷിം അലയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഐസിസിയുടെ പുതിയ ഏകദിന റാങ്കിംഗില്‍ കോഹ്‌ലി ഒന്നാം റാങ്ക് സ്വന്തമാക്കിയത്. സച്ചിനും ധോണിക്കും പിന്നാലെ ഏകദിനത്തില്‍ ഒന്നാം റാങ്ക് സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കോഹ്‌ലി. രണ്ടാം സ്ഥാനത്തുള്ള അംലയേക്കാള്‍ 13 പോയിന്റ് മുന്നിലാണ് കോഹ്‌ലി.

ശിഖര്‍ ധവാനാണ് റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ താരം. കരിയറില്‍ ഇതാദ്യമായി ആദ്യ 20ല്‍ ഇടംപിടിച്ച ധവാന്‍ 23ാം റാങ്കില്‍ നിന്നും 11ാം റാങ്കിലെത്തി. ഇതേസമയം ഓസീസ് നായകന്‍ ജോര്‍ജ്ജ് ബെയ്‌ലിക്കും റാങ്കിംഗില്‍ വന്‍ കുതിപ്പ് നേടി. ആറ് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാമതാണ് ബെയ്‌ലി.

ഏകദിന ബോളിംഗ് റാങ്കിംഗില്‍ പാകിസ്താന്റെ സയീദ് അജ്മല്‍ ഒന്നാം സ്ഥാനം വീണ്ടും തിരിച്ചുപിടിച്ചു. ഇതേസമയം ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ രവീന്ദ്ര ജഡേജ പുതിയ റാങ്കിംഗില്‍ മൂന്നാമതാണ്.

 

 

virat kohli kohli one day bating first rank raveendra jadeja

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are