രോഹിത്തിന്റെ ദീപാവലി വെടിക്കെട്ട്‌

 

 
 
 

mangalam malayalam online newspaper

ബംഗളുരു: ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടം ഇന്ത്യയുടെ രോഹിത്‌ ശര്‍മയ്‌ക്കു സ്വന്തം. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു രോഹിത്തിന്റെ ഇരട്ട സെഞ്ചുറി നേട്ടം. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി കുറിച്ച മൂന്നു പേരും ഇന്ത്യക്കാരാണെന്ന സവിശേഷതയുമുണ്ട്‌. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (200) , വീരേന്ദര്‍ സേവാഗ്‌ (219)എന്നിവരാണു രോഹിത്തിന്റെ മുന്‍ഗാമികള്‍. സച്ചിന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും സേവാഗ്‌ വെസ്‌റ്റിന്‍ഡീസിനെതിരേയുമാണ്‌ ഇരട്ട സെഞ്ചുറികള്‍ നേടിയത്‌. 158 പന്തുകള്‍ നേരിട്ട രോഹിത്‌ 209 റണ്ണെടുത്തു പുറത്തായി. രോഹിതിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സിന്‌ 16 സിക്‌സറുകളും 12 ഫോറുകളും ചാരുതയേകി. 108 പന്തില്‍ 100 കടന്ന രോഹിത്‌ പിന്നീടാണു വേഗം കൂട്ടിയത്‌. ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്‌തിഗത സ്‌കോറാണു രോഹിത്‌ സ്വന്തമാക്കിയത്‌. സേവാഗിന്റെ റെക്കോഡ്‌ മറികടക്കാനിരിക്കേയാണു രോഹിത്‌ പുറത്തായത്‌. ഓസീസിനെതിരേ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ്‌ കുറിക്കാന്‍ രോഹിതിനായി. ഏകദിനത്തിലെ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറെന്ന റെക്കോഡ്‌ റണ്‍വേട്ടയ്‌ക്കിടെ രോഹിത്‌ മറികടന്നു. ഓസ്‌ട്രേലിയയുടെ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണ്‍ കൈവശം വച്ചിരുന്ന 15 സിക്‌സറുകളെന്ന റെക്കോഡാണു രോഹിത്‌ തിരുത്തിയത്‌. സ്വന്തം സ്‌കോര്‍ 197 ല്‍ നില്‍ക്കേ സിക്‌സര്‍ പറത്തിയാണ്‌ അദ്ദേഹം 200 തികച്ചത്‌

- See more at: http://beta.mangalam.com/sports/news/113392#sthash.ftxEtGPC.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are