രോഹിത്‌ ശര്‍മ്മയ്‌ക്ക് ഇരട്ടസെഞ്ച്വറി; ഇന്ത്യയക്ക്‌ കൂറ്റന്‍ സ്‌കോര്‍

ബംഗലൂരു: ധവാന്‍ അല്ലെങ്കില്‍ കോഹ്ലി, കോഹ്ലി അല്ലെങ്കില്‍ രോഹിത്‌ ശര്‍മ്മ. ബാറ്റിംഗ്‌ പ്രതിഭകള്‍ ഏറെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ ഇന്നത്തെ താരം രോഹിത്‌ ശര്‍മ്മ. നിയന്ത്രിത ഓവര്‍ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഇന്ത്യയുടെ പേര്‌ മാത്രമുള്ള ഇരട്ടശതക ക്‌ളബ്ബില്‍ അംഗത്വം നേടിയ രോഹിത്‌ ശര്‍മ്മയുടെ മികവില്‍ പരമ്പര നിര്‍ണ്ണയം നടക്കുന്ന ഏഴാം ഏകദിന മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്ക് എതിരേ ഉയര്‍ത്തിയത്‌ കൂറ്റന്‍ സ്‌കോര്‍.

ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റ്‌ ചെയ്യാന്‍ വിധിക്കപ്പെട്ട ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്ക് മുന്നിലേക്ക്‌ മറികടക്കാന്‍ നീട്ടിയ ലക്ഷ്യം 383 റണ്‍സ്‌. പതിവ്‌ പോലെ തന്നെ തകര്‍പ്പന്‍ ഓപ്പണിംഗ്‌ കൂട്ടുകെട്ട്‌ കണ്ട മത്സരത്തില്‍ ഇരട്ടശതകവുമായി രോഹിത്‌ ശര്‍മ്മ തിളക്കം മുഴുവന്‍ അടിച്ചെടുത്തപ്പോള്‍ ശിഖര്‍ ധവാനും നായകന്‍ ധോനിയും നേടിയ വിലപ്പെട്ട അര്‍ദ്ധശതകങ്ങള്‍ പോലും മുങ്ങിപ്പോയി.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ സച്ചിനും സെവാഗിനും മാത്രം കഴിഞ്ഞ മികവിലേക്ക്‌ ഉയര്‍ന്ന രോഹിത്‌ ഗ്യാലറിക്ക്‌ ഇരിക്കാന്‍ സമയം നല്‍കിയില്ല. സ്‌പിന്‍, പേസ്‌ വ്യത്യാസമില്ലാതെ ദീപാവലി വെടിക്കെട്ട്‌ നടത്തിയ രോഹിത്‌ 158 പന്തുകളില്‍ നിന്നും 209 റണ്‍സാണ്‌ എടുത്തത്‌. ഇതില്‍ 12 ബൗണ്ടറികളും 16 സിക്‌സറുകളും പറന്നു. ഒരിക്കല്‍ പോലും ഗീയര്‍ താഴ്‌ത്താതെ മുന്നേറിയ രോഹിത്‌ ആദ്യ പന്തില്‍ തുടങ്ങി അവസാന ഓവര്‍ വരെ ക്രീസില്‍ ഉണ്ടായിരുന്നു.

പുറത്താകുന്നത്‌ വരെ രോഹിതിന്‌ പിന്തുണ നല്‍കിയ ധവാന്‍ 57 പന്തില്‍ 60 റണ്‍സെടുത്തു. അതേസമയം കഴിഞ്ഞ മത്സരത്തിലെ ഹീറോ വിരാട്‌ കോഹ്ലി പൂജ്യത്തിന്‌ പുറത്തായി. റെയ്‌ന (28), യുവ്‌ രാജ്‌ (12) എന്നിവര്‍ക്ക്‌ തിളങ്ങാനായില്ല എങ്കിലും നായകന്‍ ധോനി മികച്ച കളി കെട്ടഴിച്ചു. 38 പന്തില്‍ ഏഴ്‌ ബൗണ്ടറികളും രണ്ട്‌ സിക്‌സറുകളും പറത്തിയ ധോനി 62 റണ്‍സെടുത്തു.

ഏകദിനത്തില്‍ ഇതുവരെ നേടിയ മൂന്ന്‌ ഇരട്ടശതകവും ഇന്ത്യന്‍ താരങ്ങളുടെ പേരിലാണ്‌ കുറിക്കപ്പെട്ടിട്ടുള്ളത്‌. സച്ചിന്‍ തെന്‍ഡുല്‍ക്കറായിരുന്നു ഈ നേട്ടം ആദ്യം ഉണ്ടാക്കിയത്‌. തൊട്ടുപിന്നാലെ വീരേന്ദ്ര സെവാഗും ഇരട്ട ശതകത്തില്‍ എത്തിയിരുന്നു. മൂന്നാമനായി രോഹിതും ഈ നേട്ടം കൈവരിച്ചു.

 

 

rohit sarma rohit sarma got century kohi dhavan india australia cricket 

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are