മുംബൈയ്ക്കു വിജയം, രഞ്ജിയില്‍ സച്ചിനു രാജകീയ വിടവാങ്ങല്‍

sachin-t

ഗുവാഹട്ടി: വിടവാങ്ങല്‍ രഞ്ജി മത്സരം അവിസ്മരണീയമാക്കി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഹരിയാനയ്‌ക്കെതിരായ രഞ്ജി മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി സച്ചിന്‍ അര്‍ദ്ധ സെഞ്ച്വറി നേടി. സച്ചിന്റെ കരുത്തില്‍ മത്സരം അവസാനിക്കാന്‍ രണ്ട് ദിനം ശേഷിക്കെ മുംബൈ വിജയത്തോട് അടുത്തു.

വിടവാങ്ങല്‍ രഞ്ജി മത്സരത്തിനിറങ്ങിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആരാധകരെ നിരാശരാക്കിയില്ല. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായ ഇതിഹാസം രണ്ടാം ഇന്നിംഗ്‌സില്‍ 55 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. വളരെ കരുതലോടെ കളിച്ച സച്ചിന്‍ 122 പന്തുകളില്‍ നിന്നുമാണ് 55 റണ്‍സെടുത്തത്. നാലു ബൗണ്ടറികളടക്കമാണ് സച്ചിന്റെ അര്‍ദ്ധ സെഞ്ച്വറി. ആദ്യ ഇന്നിംഗ്‌സില്‍ മോഹിത് ശര്‍മ്മ സച്ചിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ബുധനാഴ്ച നാലാം കളി പുനരാരംഭിക്കുമ്പോള്‍ സച്ചിന്റെ ചിറകിലേറി വിജയത്തിലെത്താമെന്നാണ് മുംബൈ കണക്കു കൂട്ടുന്നത്.

വെസ്റ്റിന്‍ഡീസിന് എതിരെ നടക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളോടെ കരിയറിനോട് വിടപറയാനൊരുങ്ങുന്ന സച്ചിന്‍ പരമ്പരയ്ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തവണത്തെ ജേതാക്കളാണ് മുംബൈ. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ സച്ചിന്റെ വിടവാങ്ങള്‍ മത്സരം എന്ന നിലയിലാണ് മുംബൈ- ഹരിയാന മത്സരം കൂടുതല്‍ ശ്രദ്ധ നേടിയത്.

 

 

renji trophy sachin tendulkar mumbai hariyana series

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are