2014 ട്വന്റി 20 :ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്ഥാൻ

2014 ട്വന്റി 20 :ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്ഥാൻ

ബംഗ്ലാദേശിൽ നടക്കുന്ന 2014 ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനുമായി നടക്കും.മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ ആറുവരെ നടക്കുന്ന ടൂര്‍ണമെന്റില്‍ മാര്‍ച്ച് 21നാണ് ക്രിക്കറ്റ് പ്രേമികൾ കാത്ത് നിൽക്കുന്ന ഇന്ത്യ-പാക് പോരാട്ടം.ചിറ്റഗോങ്ങ് ,ധാക്ക ,സിൽഹെറ്റ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക എന്ന് ഐ സി സി അറിയിച്ചു .ടൂർണമെന്റിൽ റാങ്കിങ്ങിൽ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ നേരിട്ട് സൂപ്പർ 10 ൽ പ്രവേശിക്കുമ്പോൾ ശേഷിച്ച രണ്ട് സ്ഥാനങ്ങളിലേക്ക് പ്രാഥമിക റൌണ്ട് ജയിച്ച് വരുന്നവർ വരും.ആതിതേയരായ ബംഗ്ലാദേശിന് പുറമേ സിംബാവെയും,കൂടാതെ നാല് ടീമുകളാണ് പ്രാഥമിക റൌണ്ട് കളിക്കുക.അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് സൂപ്പര്‍ 10 സ്റ്റേജ് ഘട്ടത്തില്‍ മത്സരിക്കുക. ഇതില്‍ ഗ്രൂപ്പ് രണ്ടില്‍ നിലവിലെ ജേതാക്കളായ വെസ്റ്റിന്‍ഡീസ്,ഓസ്‌ട്രേലിയ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് 'എ' ജേതാക്കളാകുന്ന ടീം എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ കളിക്കുന്നത്. കൂടാതെ ശ്രീലങ്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് 'ബി' ടീം എന്നിവയാണ് ഗ്രൂപ്പ് ഒന്നില്‍ മത്സരിക്കുക. പ്രാഥമിക റൌണ്ടിലേക്കുള്ള ടീമുകളെ തിരഞ്ഞെടുക്കുന്ന മത്സരങ്ങൾ നവംബർ 15 മുതൽ 30 വരെ യു എ യിൽ നടക്കും.

 

T20 world cup schedule,ttwenty world cup 2014 schedule,twenty twenty 2014 world cup schedule,T20 2014 world cup dates


28/10/2013

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are