പൂനെ വാരിയേഴ്ലിനെ ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കി

ചെന്നൈ: ബാങ്ക് ഗ്യാരന്റി നൽകാത്തതിനെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് സഹാറ ഗ്രൂപ്പിന്റെ ഉടമസത്ഥതയിലുള്ള പൂനെ വാരിയേഴ്സ് ടീമിനെ പുറത്താക്കി. 174 കോടി രൂപയാണ് ബാങ്ക് ഗ്യാരന്റിയായി നൽകേണ്ടിയിരുന്നത്. 

തുക നൽകണമെന്ന് ബി.സി.സി.ഐ പലപ്പോഴായി പൂനെ വാരിയേഴ്സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ടീം തയ്യാറാവാതെ വന്നതോടെ പുറത്താക്കാൻ ബി.സി.സി.ഐ നിർബന്ധിതമാവുകയായിരുന്നു. സമാന കാരണത്താല്‍ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ ടീമാണ് പൂനെ വാരിയേഴ്‌സ്. പൂനെയ്ക്കൊപ്പം ഐ.പി.എല്ലിൽ സ്ഥാനം നേടിയ കൊച്ചി ടസ്‌ക്കേഴ്‌സാണ് ഇതിന് മുന്പ് പുറത്താക്കപ്പെട്ടത്.

ഫ്രാഞ്ചൈസി തുക സംബന്ധിച്ച് പൂനെ വാരിയേഴ്സും ബി.സി.സി.ഐയും തമ്മിൽ നേരത്തെ തന്നെ ഏറ്റുമുട്ടലിന്റെ പാതയിൽ ആയിരുന്നു. അതിനുശേഷം ഐ.പി. എല്ലിൽ നിന്ന് പിന്‍വാങ്ങുകയാണെന്നും പൂനെ അറിയിച്ചിരുന്നു. ബി.സി.സി.ഐ. ഉറപ്പു നല്‍കിയത്ര മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ ഫ്രാഞ്ചൈസി തുക കുറയ്ക്കണമെന്നതായിരുന്നു പൂനെയുടെ നിലപാട്. ഇക്കാര്യത്തിൽ മദ്ധ്യസ്ഥ ചർച്ച നടത്താൻ തീരുമാനിച്ചെങ്കിലും ഇതുവരെ നടന്നിരുന്നില്ല.

2010ൽ 1700 കോടി രൂപ നൽകിയാണ് സഹാറ ഗ്രൂപ്പ് പൂനെ വാരിയേഴ്സിനെ വാങ്ങിയത്.pune warriers sahara group ipl ipl team

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are