ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ഏകദിനം ഉപേക്ഷിച്ചു

india-australia

 

 

 

 

 

 

കട്ടക്ക്: ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ഏകദിനം മഴമൂലം ഉപേക്ഷിച്ചു. അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ച ശേഷമാണ് കട്ടക്ക് ഏകദിനം ഉപേക്ഷിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന മഴയാണ് തിരിച്ചടിയായത്.

റാഞ്ചി നടന്ന നാലാം ഏകദിനവും മഴമൂലം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു.

ഇന്ന് രാവിലെ ഫീല്‍ഡ് അമ്പയര്‍മാരായ ഇംഗ്ലണ്ടിന്റെ നിഗല്‍ ലോങ്, ഇന്ത്യയുടെ എസ്. രവി, മാച്ച് റഫറി ശ്രീലങ്കയില്‍ നിന്നുള്ള റോഷന്‍ മഹാനാമ എന്നിവര്‍ നടത്തിയ പിച്ച് പരിശോധനയിലാണ് മത്സരം ഉപേക്ഷിക്കാന്‍ ഒൗദ്യോഗികമായി തീരുമാനിച്ചത്.

റാഞ്ചിയില്‍ നടന്ന നാലാം ഏകദിനവും മഴമൂലം പാതി വഴിയില്‍ മുടങ്ങിയിരുന്നു. ആദ്യം ബാറ്റുചെയ്ത ഓസീസ് എട്ടുവിക്കറ്റിന് 295 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയെങ്കിലും ഇന്ത്യന്‍  ബാറ്റിങ് 4.1ഓവറില്‍ 27 റണ്‍സില്‍ നില്‍ക്കെ മഴ കളി മുടക്കുകയായിരുന്നു.

മത്സരം ഉപേക്ഷിച്ചത് ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ ഏഴു മത്സരങ്ങളുള്ള പരമ്പരയില്‍ അഞ്ച് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഓസീസ് 2-1 ന് മുന്നിലാണ്.

 

 

India Vs Australia kattak

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are