സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിസ്‌ഡന്‍ ലോക ടെസ്‌റ്റ് ഇലവനില്‍

ലണ്ടന്‍: ടെസ്‌റ്റ് ക്രിക്കറ്റില്‍നിന്ന്‌ വിടപറയാനൊരുങ്ങുന്ന ഇന്ത്യന്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിസ്‌ഡന്‍ ഓള്‍ ടൈം ലോക ടെസ്‌റ്റ് ഇലവനില്‍. ഇതിഹാസതാരം ഡോണ്‍ ബ്രാഡ്‌മാന്‍ നയിക്കുന്ന ടീമില്‍ നാലാം നമ്പറിലാണ്‌ സച്ചിന്‍ ഇടംപിടിച്ചിരിക്കുന്നത്‌. ഇലവനില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരവും സച്ചിനാണ്‌. സച്ചിന്റെ സമകാലികരായ ബ്രയാന്‍ ലാറയും റിക്കി പോണ്ടിംഗും ജാക്ക്‌ കല്ലിസും എക്കാലത്തെയും മികച്ച ടെസ്‌റ്റ് ഇലവനില്‍ ഉള്‍പ്പെട്ടില്ലെന്നതും ശ്രദ്ധേയമായി. അതേസമയം വിവിയന്‍ റിച്ചാര്‍ഡ്‌സും ഷെയ്‌ന്‍ വോണും ടീമിലുണ്ട്‌. ഇംഗ്ലണ്ടിന്റെ നാലും വെസ്‌റ്റിന്‍ഡീസിന്റെ മൂന്നും ഓസ്‌ട്രേലിയയുടെ രണ്ടും താരങ്ങള്‍ ഉള്‍പ്പെട്ട ഇലവനില്‍ പാക്‌ സാന്നിധ്യമായി പേസര്‍ വസിം അക്രവുമുണ്ട്‌. ഇംഗ്ലണ്ടിന്റെ അലന്‍ നോട്ടാണ്‌ വിക്കറ്റ്‌ കീപ്പര്‍.
ജാക്ക്‌ ഹോബ്‌സ് (ഇംഗ്ലണ്ട്‌), ഡബ്ല്യു. ജി. ഗ്രേസ്‌ (ഇംഗ്ലണ്ട്‌), ഡോണ്‍ ബ്രാഡ്‌മാന്‍ (ഓസ്‌ട്രേലിയ), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (ഇന്ത്യ), വിവിയന്‍ റിച്ചാര്‍ഡ്‌സ് (വെസ്‌റ്റിന്‍ഡീസ്‌), ഗാരി സോബേഴ്‌സ് (വെസ്‌റ്റിന്‍ഡീസ്‌), അലന്‍ നോട്ട്‌ (ഇംഗ്ലണ്ട്‌), വസിം അക്രം (പാകിസ്‌താന്‍), ഷെയ്‌ന്‍ വോണ്‍ (ഓസ്‌ട്രേലിയ), മല്‍ക്കം മാര്‍ഷല്‍ (വെസ്‌റ്റിന്‍ഡീസ്‌), സിഡ്‌നി ബാണ്‍സ്‌ (ഇംഗ്ലണ്ട്‌).


sachin tendulkar Wisden all-time World Test XI  ഡോണ്‍ ബ്രാഡ്‌മാന്‍


- See more at: http://beta.mangalam.com/sports/news/109894#sthash.uv2UT5HC.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are