അഗാര്‍ക്കര്‍ വിരമിച്ചു

അഗാര്‍ക്കര്‍ വിരമിച്ചു

മുംബൈ: മുന്‍ ഇന്ത്യന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍  സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 16 വര്‍ഷം നീണ്ട കരിയറില്‍  191 ഏകദിനങ്ങളും 26 ടെസ്റ്റുകളും നാല് ട്വന്‍റി20യും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.  ടെസ്റ്റില്‍ 58ഉം ഏകദിനത്തില്‍ 288ഉം വിക്കറ്റുകള്‍ നേടി.  ഇതിനുപുറമെ, ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും അഗാര്‍ക്കറുടെ പേരിലുണ്ട്. ജൂനിയര്‍  ക്രിക്കറ്റില്‍  ട്രിപ്പിള്‍ സെഞ്ച്വറിയോടെ അരങ്ങേറിയ അഗാര്‍ക്കര്‍ പിന്നീട് ബൗളിങ്ങില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. സിംബാബ്വെക്കിതിരെ 21 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത അഗാര്‍ക്കറുടെ പേരിലാണ് ഏകദിനത്തിലെ ഏറ്റവും വേഗമേറിയ അര്‍ധശതകം. ഏകദിനത്തില്‍ 1269ഉം ടെസ്റ്റില്‍ 571 റണ്‍സുമാണ് സമ്പാദ്യം. കരിയറില്‍ ആകെ 110  ഫസ് റ്റ് ക്ളാസ് മത്സരങ്ങള്‍ കളിച്ച അഗാര്‍ക്കറുടെ  മികവിലായിരുന്നു കഴിഞ്ഞ സീസണില്‍ മുംബൈ രഞ്ജി ട്രോഫി നേടിയത്. ഐ.പി.എല്ലില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍െറ താരമായിരുന്ന അഗാര്‍ക്കര്‍ 2007, ട്വന്‍റി20 ലോകകപ്പിലാണ് ഇന്ത്യക്കായി അവസാനമായി കളിച്ചത്.


അജിത് അഗാര്‍ക്കര്‍,അഗാര്‍ക്കര്‍ വിരമിച്ചു,അഗാര്‍ക്കര്‍

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are