കുരങ്ങ് വിവാദത്തിന്റെ പ്രേതം വീണ്ടും പിടരുന്നു; സച്ചിന്‍ ഹര്‍ഭജനെ രക്ഷിക്കാന്‍ ശ്രമിച്ചു

 
PRO

ആന്‍ഡ്രു സൈമണ്ടസിനെ കുരങ്ങെന്ന് വിളിച്ച് അപമാനിച്ച ‘മങ്കി ഗേറ്റ്‘ സംഭവത്തില്‍ ഹര്‍ഭജനെ രക്ഷിക്കാന്‍ സച്ചിന്‍ ശ്രമിച്ചെന്ന് പോണ്ടിംഗ്. ഇത് സച്ചിനെ ജീവിതകാലം മുഴുവന്‍ പിന്തുടരുമെന്നും പോണ്ടിംഗ് 

‘ദ ക്ലോസ് ഓഫ് പ്ലേ‘ എന്ന തന്റെ ഓര്‍മ്മക്കുറിപ്പിലാണ് പോണ്ടിംഗ് ഇത് പറയുന്നത്. 

സച്ചിന്‍ ഇരുന്നൂറ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി അടുത്തമാസം ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോണ്ടിംഗ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

2008ല്‍ സിഡ്‌നിയിലാണ് വിവാദമായ ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് നടന്നത്. മത്സരത്തിനിടെ ഇന്ത്യന്‍ സ്പിന്‍ ബൗളറായ ഹര്‍ഭജന്‍ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രു സൈമണ്ട്‌സിനെ കുരങ്ങ് എന്ന് വിളിച്ച് ആക്ഷേപിച്ചെന്നതായിരുന്നു വിവാദം. 

സൈമണ്ട്‌സിന്റെ പരാതിയെ തുടര്‍ന്ന് ഹര്‍ഭജനെ മൂന്ന് ടെസ്റ്റുകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഹര്‍ഭജന്‍ നല്‍കിയ അപ്പീലിന്മേല്‍ സച്ചിനാണ് സാക്ഷിയായി ഹാജരായത്. 

സത്യം മറച്ചുവെച്ച് ഹര്‍ഭജന് അനുകൂലമായി മൊഴി നല്‍കിയെന്നാണ് പോണ്ടിംഗിന്റെ ആരോപണം. സച്ചിന്റെ മൊഴിയെ തുടര്‍ന്ന് ഹര്‍ഭജനെ കുറ്റവിമുക്തനാക്കിയിരുന്നു.


sachin tendulkar,sachin,harbhajan singh,monkey gate,ricky ponting,

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are