സച്ചിനെ ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ മുംബൈ സര്‍വകലാശാലാ തീരുമാനിച്ചു

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനെ ഓണററി ഡിലിറ്റ് നല്‍കി ആദരിക്കാന്‍ മുംബൈ സര്‍വകലാശാലാ തീരുമാനിച്ചു. കായികരംഗത്തുനിന്ന് ഒരാള്‍ക്ക് മുംബൈ സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കുന്നത് ഇതാദ്യമായാണ്. ഇന്ത്യന്‍ കായികരംഗത്തിന് നല്‍കിയ അമൂല്യ സംഭാവനകള്‍ പരിഗണിച്ചാണ് സച്ചിന് ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനിച്ചതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. 2011ല്‍ ഇന്ത്യ ലോക ക്രിക്കറ്റ് ചാന്പ്യന്‍മാരയപ്പോള്‍ സച്ചിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും സെനറ്റ് ഇതിന് അനുമതി നല്‍കിയിരുന്നില്ല.

ഇക്കുറി സെനറ്റ് തന്നെയാണ് സച്ചിന് ബിരുദം നല്‍കാന്‍ തീരുമാനമെടുത്തത്. മുംബൈ സര്‍വകലാശാല ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിക്കുന്ന കായികരംഗത്തുനിന്നുള്ള ആദ്യ വ്യക്തിയാവും സച്ചിന്‍. സെനറ്റിന്റെ തീരുമാനം ഇപ്പോള്‍ ചാന്‍സലറുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ രണ്ടുമാസമെങ്കിലും എടുത്തേക്കും. എന്നാല്‍ മൈസൂര്‍ സര്‍വകലാശാലയുടേയും യശ്വന്ത്‌റാവു ചവാന്‍ മഹാരാഷ്ട്ര ഓപ്പണ്‍ സര്‍വകലാശാലയുടേയും ഡി ലിറ്റ് ബിരുദങ്ങള്‍ സച്ചിന്‍ നേരത്തേ നിരസിച്ചിരുന്നു.

എന്നാല്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ സമ്മര്‍ദ്ദം ചെലുത്തി ബിരുദം സ്വീകരിക്കുന്ന കാര്യത്തില്‍ സച്ചിനെക്കൊണ്ട് അനുകൂല തീരുമാനമെടുപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍വകലാശാലാ അധികൃതര്‍. മുംബൈ സര്‍വകലാശാലയുടെ കായിക വിഭാഗം വഴി മുംബൈ സര്‍വകലാശാല മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ അംഗമാണ്. ബോംബെ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ചന്ദ്രശേഖര്‍ ധര്‍മ്മാധികാരിയാണ് സച്ചിനൊപ്പം ഡി.ലിറ്റ് നല്‍കി ആദരിക്കാന്‍ സര്‍!വകലാശാല തെരഞ്ഞെടുത്ത മറ്റൊരാള്‍. നീതിന്യായ വ്യവസ്ഥയ്ക്ക് ജസ്റ്റിസ് ചന്ദ്രശേഖര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണിത്.

 

sachin tendulkar,sachin,ഓണററി ഡിലിറ്റ്,doctorate,mumbai university,ജസ്റ്റിസ് ചന്ദ്രശേഖര്‍

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are