ജയ്പൂര്‍ ഏകദിനം: റണ്‍മല കടന്ന് ഇന്ത്യന്‍ ജയം

ജയ്പൂര്‍: റെക്കോഡ് പുസ്തകത്തില്‍ വീണ്ടും ടീം ഇന്ത്യയുടെ മുദ്ര. ബൗളര്‍മാര്‍ കാഴ്ചക്കാരായ മത്സരത്തില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത് ടീം ഇന്ത്യ അവിസ്മരണീയ വിജയം സ്വന്തമാക്കി. പുണെയില്‍ 305 റണ്‍സെടുക്കാന്‍ വിഷമിച്ച ഇന്ത്യന്‍ ബാറ്റിങ് നിര ഇന്ന് ജയ്പൂരില്‍ 359 റണ്‍സ് എന്ന ദുഷ്‌കരമായ വിജയലക്ഷ്യം അനായാസമാണ് മറികടന്നത്. വിജയലക്ഷ്യം ഇന്ത്യ മറികടക്കുമ്പോള്‍ 39 പന്ത് ശേഷിക്കുന്നുണ്ടായിരുന്നു. ഏകദിനചരിത്രത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന രണ്ടാമത്തെ വലിയ സ്‌കോറാണിത്. ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്‌കോറും.95 റണ്‍സെടുത്ത് ധവാന്‍ പുറത്താകുമ്പോഴേക്കും ഇന്ത്യ ഏറക്കുറേ ഭദ്രമായ നിലയിലെത്തി. രോഹിത്തിന് കോലി മികച്ച പങ്കാളിയായതോടെ റണ്‍ ഒഴുക്ക് കൂടി. ട്വന്റി 20 കളിക്കാനിറങ്ങിയ മൂഡിലായിരുന്നു കോലി. ബൗണ്ടറികളും സിക്‌സറുകളും കോലിയുടെ ബാറ്റില്‍ നിന്ന് ഒഴുകി. അടിയുടെ പൊടിപൂരം തന്നെയായിരുന്നു ഇന്ന് ജയ്പൂര്‍ സ്റ്റേഡിയം കണ്ടത്.. 40 ഓവര്‍ എത്തിയപ്പോള്‍ തന്നെ ഓസീസ് കളി കൈവിട്ടനിലയിലായി. കരിയറിലെ മൂന്നാം സെഞ്ച്വറി തികച്ച രോഹിത് ശര്‍മ്മ 123 പന്തില്‍ 141 റണ്‍സുമായി പുറത്താകാതെ നിന്നു. 52 പന്തിലാണ് കോലി 100 റണ്‍സ് അടിച്ചുകൂട്ടിയത്. ഈ ഇന്നിങ്‌സിലൂടെ ഏറ്റവും വേഗത്തില്‍ 100 തികയ്ക്കുന്ന ഇന്ത്യന്‍ താരവുമായി കോലി. ന്യൂസിലണ്ടിനെതിരെ 60 പന്തില് സെഞ്ച്വറി നേടിയ സെവാഗിന്റെ റെക്കോഡാണ് കോലി തിരുത്തിയെഴുതിയത്. 25 ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്ന കോലി ഏകദിനത്തില്‍ 16 സെഞ്ച്വറികള്‍ സ്വന്തം പേരില്‍ കുറിച്ചുകഴിഞ്ഞു.


ഇന്നത്തെ വിജയത്തോടെ ഏഴ് കളികളുടെ പരമ്പരയില്‍ ഇന്ത്യ 1-1 ന് ഒപ്പമെത്തി. 

India australia second ODI at jaipur,jaipur odi india wins,jaipur odi live score,jaipur odi result,jaipur odi video,jaipur odi live news,India australiia ODI series 2013, Jaipur ODI 2013 result and score card,Jaipur ODI score card,India Australia ODI score card

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are