ഇന്ത്യ-വിന്‍ഡീസ് പരമ്പര: കൊച്ചിക്ക് ഏകദിന വേദി

അന്താരാഷ്ട്ര ഏകദിന മത്സരച്ചൂട് വീണ്ടും കൊച്ചിയിലത്തെുന്നു. ഈമാസം 29 മുതല്‍ നവംബര്‍ 27 വരെ നീളുന്ന വെസ്റ്റിന്‍ഡീസ് ടീമിന്‍െറ ഇന്ത്യന്‍ പര്യടനത്തിലെ ഒരു ഏകദിനത്തിനായിരിക്കും കൊച്ചി രാജ്യാന്തര സ്റ്റേഡിയം ആതിഥ്യം വഹിക്കുകയെന്നാണ് സൂചന. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമടങ്ങിയതാണ് വിന്‍ഡീസിനെതിരെയുള്ള പരമ്പര. മത്സരത്തിന്‍െറ തീയതി, വേദി സംബന്ധിച്ച അന്തിമ തീരുമാനം ചൊവ്വാഴ്ച ചേരുന്ന ബി.സി.സി.ഐ ടൂര്‍ ആന്‍ഡ് ഫിക്സ്ചര്‍ കമ്മിറ്റിയില്‍ ഉണ്ടാകും.  നവംബര്‍ 24ന്  ഡേ-നൈറ്റ് മത്സരമായിരിക്കും കൊച്ചിക്ക് അനുവദിക്കുകയെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഏകദിന വേദിക്കായി നിരവധി അസോസിയേഷനുകള്‍ രംഗത്തുള്ളതിനാല്‍ കൊച്ചിയിലെ വേദിയുടെ കാര്യം ഉറപ്പിക്കാനാകില്ളെന്നും സാധ്യതയുണ്ടെന്ന് മാത്രമേ ഇപ്പോള്‍ പറയാനാവുകയുള്ളുവെന്നും കെ.സി.എ പ്രസിഡന്‍റ് ടി.സി. മാത്യു  പറഞ്ഞു.
  ഈ വര്‍ഷം ജനുവരി 15ന് ഇന്ത്യ-ഇംഗ്ളണ്ട് ഏകദിനത്തിനാണ് കൊച്ചി അവസാനമായി വേദിയായത്. അന്ന് 127 റണ്‍സിന് ഇന്ത്യ വിജയിച്ചിരുന്നു. ഇതുവരെ എട്ട് ഏകദിനങ്ങളാണ് കൊച്ചിയില്‍ നടന്നത്. ഒരെണ്ണം മഴമൂലം ഉപേക്ഷിച്ചു. ഇതില്‍ അഞ്ചെണ്ണത്തില്‍ ഇന്ത്യ വിജയം കണ്ടപ്പോള്‍ രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടു. 1998 ഏപ്രില്‍ ഒന്നിന് ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിനാണ് കൊച്ചി ആദ്യമായി സാക്ഷ്യം വഹിച്ചത്. സചിന്‍െറ ഏറ്റവും മികച്ച ബൗളിങ് പ്രകടന ഈ മത്സരത്തിലായിരുന്നു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are