ഒരിക്കലെങ്കിലും അമ്മയ്‌ക്ക് വേണ്ടി; ബിസിസിഐയ്‌ക്ക് സച്ചിന്റെ കത്ത്‌

ന്യൂഡല്‍ഹി: മുംബൈയോ, കൊല്‍ക്കത്തയോ, ഡല്‍ഹിയോ ഇന്ത്യയുടെ സ്വന്തം പുത്രനായ സച്ചിന്‌ വേദികളെല്ലാം ഒരുപോലെയാണ്‌. എവിടം വേണമെങ്കിലും വിരമിക്കല്‍ വേദിയായി തെരഞ്ഞെടുക്കാം. എന്നാല്‍ സ്വന്തം തട്ടകമായ മുംബൈയെ അവസാന വേദിയാക്കാന്‍ സച്ചിന്‍ തെരഞ്ഞെടുത്തതിന്‌ പിന്നില്‍ മാതാവിനോടുള്ള വൈകാരികത. ഇക്കാര്യം സച്ചിന്‍ വിരമിക്കല്‍ തീരുമാനം അറിയിച്ചു ബിസിസിഐ ല്‌ക്ക് നല്‍കിയ കത്തില്‍ രേഖപ്പെടുത്താനും മറന്നില്ല.

100 കോടി ജനങ്ങളുടെ പ്രതീക്ഷയുടെ സമ്മര്‍ദ്ദം രണ്ടര പതിറ്റാണ്ട്‌ ദീര്‍ഘവൃത്ത മൈതാനത്ത്‌ പേറിയിരുന്ന, ക്രിക്കറ്റ്‌ലോകം മുഴുവന്‍ ആരാധിക്കുന്ന പ്രതിഭയെ സമ്മാനിച്ച മാതവ്‌ രജനി മകന്റെ കളി നേരിട്ടു കണ്ടിട്ടില്ലത്രേ. ക്രിക്കറ്റില്‍ നിന്നും താരം പാഡഴിക്കുന്ന അസുലഭ മുഹൂര്‍ത്തത്തില്‍ മാതാവ്‌ വിഐപി സ്‌റ്റാന്‍ഡില്‍ ഉണ്ടാകണമെന്ന്‌ സച്ചിന്‍ ബിസിസിഐയെ അറിയിച്ചതിനെ തുടര്‍ന്നാണ്‌ വേദി മുംബൈയിലെ ഏതെങ്കിലും സ്‌റ്റേഡിയമാക്കാന്‍ ബിസിസിഐ തീരുമാനിച്ചത്‌. വീല്‍ചെയറിലാണ്‌ മാതാവെങ്കിലും ആ സമയത്ത്‌ ബ്രാബോണോ വാങ്കഡേയോ എവിടെയായാലും അമ്മ കാണാനുണ്ടാകണമെന്ന്‌ സച്ചിന്‌ നിര്‍ബ്ബന്ധമുണ്ട്‌.

copy right and courtesy mangalam click more on following link

- See more at: http://www.mangalam.com/sports/news/106086#sthash.4iL0kadT.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are