ധോണിയുടെ നേതൃത്വത്തില്‍ ചെ‌ന്നൈ ടീമംഗങ്ങളുടെ ലുങ്കി ഡാന്‍സ്!

ഇത്തവണ ധോണിയും കൂട്ടരും ആരാധകരെ കൈയിലെടുത്തത് സിക്സും ഫോറും അടിച്ച് അല്ല, ലുങ്കി ഉടുത്തുള്ള പെര്‍ഫോമന്‍സ് കാണിച്ചാണ്. റാഞ്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനം കയറാന്‍ ധോണി എത്തിയത് ലുങ്കിയുടുത്താണ്.

നായകന്‍ മുന്നില്‍ നിന്ന് ലുങ്കി ഉടുത്ത് നയിച്ചപ്പോള്‍ ചെ‌ന്നൈ ടീമംഗങ്ങളായ ജഡേജയും റെയ്നയും ലുങ്കിയുടുത്ത് തന്നെ പിന്തുണ നല്‍കി. മറ്റ് താരങ്ങളാവട്ടെ കടും നിറങ്ങളിലുള്ള പൈജമായും ടീമിന്റെ ടീ ഷര്‍ട്ടും അണിഞ്ഞായിരുന്നു വിമാനം കയറാന്‍ എത്തിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ലുങ്കി വേഷത്തില്‍ കണ്ടപ്പോള്‍ യാത്രക്കാര്‍ക്കും ആരാധകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ആവേശമായി. തുടര്‍ന്ന് ഇവരുടെ വിവിധ പോസിലുള്ള ഫോട്ടോകള്‍ക്ക് വേണ്ടിയുള്ള മത്സരമായിരുന്നു.

ഇതെല്ലാം കണ്ടപ്പോള്‍ ധോണിയുടെ ഭാര്യ സാക്ഷിക്കും ആവേശമടക്കാനായില്ല പിന്നീട് ധോണിയും സാക്ഷിയും ഒരുമിച്ചുള്ള ഫോട്ടോ ഷൂട്ടായിരുന്നു. ഏതായാലും സോഷ്യല്‍ മീഡിയയിലും മറ്റും ധോണി ഉള്‍പ്പടെയുള്ളവരുടെ ലുങ്കി പ്രകടനം തരംഗമായിരിക്കുകയാണ്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are