ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകര്‍പ്പന്‍ ജയം

ചെന്നൈ സൂപ്പര്‍ കിംഗ്സിന് ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 യിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് 185 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ചെന്നൈയ്ക്ക് മുന്നില്‍ വച്ചത്.

മറുപടി ബാറ്റിംഗില്‍ ഹസിയുടെയും റെയ്നയുടെയും ബ്രാവോയുടെയും മികവിലാണ് 18.5 ഓവറില്‍ ചെന്നൈ വിജയത്തിലെത്തിയത്. 24 വൈഡുകളെറിഞ്ഞ ടൈറ്റന്‍സിന്റെ മോശം ബൗളിംഗും ചെന്നൈയുടെ വിജയത്തിന് വഴിയൊരുക്കി.

ടൈറ്റന്‍സിന് വേണ്ടി ഹെന്‍ട്രി ഡേവിഡ്സ് 52 റണ്‍സും ഡിവില്ലിയേഴ്സ് 77 റണ്‍സുമെടുത്തു. ചെന്നൈയ്ക്ക് വേണ്ടി മൈക്ക് ഹസി 47 റണ്‍സും റെയ്ന 47 റണ്‍സും ബ്രാവോ 38 റണ്‍സുമെടുത്തു

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are