Whats app viral message

ലണ്ടന്‍: കോള്‍ ചെയ്യാനുള്ള സൗകര്യം വാഗ്ദാനം ചെയ്ത് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന മെസേജുകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള വാട്‌സ് ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള സൈബര്‍ സ്‌കാമാണിതെന്നാണ് റിപ്പോര്‍ട്ട്.

 

കോളിങ് ഫീച്ചര്‍ ഇന്‍വൈറ്റ് ചെയ്യുന്ന സന്ദേശം ക്ലിക്ക് ചെയ്താല്‍ ഫോണില്‍ അപകടകാരികളായ മാല്‍വയറുകള്‍ നിറയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡെയ്‌ലി സ്റ്റാറാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലിങ്കില്‍ ഉപയോക്താക്കള്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ മറ്റൊരു വെബ്‌സൈറ്റിലേക്കാണ് അവര്‍ നയിക്കപ്പെടുക. അവിടെ വാട്‌സ് ആപ്പിനുവേണ്ടിയുള്ള സര്‍വ്വേയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടും.

മാല്‍വയര്‍ അടങ്ങിയിട്ടുള്ള ആപ്പുകളും സോഫ്റ്റ്‌വെയറും ഡൗണ്‍ലോഡ് ചെയ്യാന്‍ സര്‍വ്വേ ഉപയോക്താക്കളെ നിര്‍ബന്ധിതരാക്കും.

കോളിങ് ഫീച്ചര്‍ വാട്‌സ് ഓപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും ഈ ഫീച്ചര്‍ ഉപയോഗിച്ചതായി ചില ഉപഭോക്താക്കള്‍ അവകാശപ്പെടുന്നുണ്ട്.

Comments   

 
0 #1 nba live mobile 2017-11-14 21:06
NBALIVEMobile should be coming back online!
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are