ബഹിരാകാശത്തുനിന്ന് തത്സമയം

ലണ്ടന്‍: ശൂന്യാകാശത്ത് നിന്നുള്ള ആദ്യ ലൈവിന് തയ്യാറെടുക്കുകയാണ് ബ്രിട്ടീഷ് ചാനലായ ചാനല്‍ 4. അന്താരാഷ്ട്ര സ്‌പെയ്‌സ് സ്റ്റേഷനില്‍ നിന്നുള്ള ആദ്യത്തെ ലൈവ് പരിപാടി ചെയ്യാനാണ് ചാനല്‍ 4 പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നത്. നാഷണല്‍ ജോഗ്രഫിക് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടി 170 രാജ്യങ്ങള്‍ ലഭ്യമാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഭ്രമണപഥത്തില്‍നിന്നുള്ള ഭൂമിയുടെ ഹൈ ഡെഫനിഷന്‍ ചിത്രങ്ങള്‍ അടങ്ങുന്ന ലൈവ് പരിപാടിയാണ് സംപ്രേക്ഷണം ചെയ്യുകയെന്ന് ചാനല്‍ 4 അധികൃതര്‍ വ്യക്തമാക്കി. ദ എക്‌സ് ഫാക്ടര്‍ എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ ഡെര്‍മോറ്റ് ഓ ലീറിയാണ് ശൂന്യാകാശത്തുനിന്നുള്ള ആദ്യലൈവ് അവതരിപ്പിക്കുന്നത്. നാസയിലെ കണ്‍ട്രോള്‍ റൂംവഴി ബഹിരാകാശ യാത്രികരുമായി സംസാരിക്കും. സ്റ്റീഫന്‍ ഹോക്കിങ്ങ്, 2015 ല്‍ ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുക്കുന്ന ടിം പീക്കും പരിപാടിയില്‍ പങ്കെടുക്കും

.Read more at: http://www.indiavisiontv.com/2014/01/11/296273.html
Copyright © Indiavision Satellite Communications LtdCHANNEL 4

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are