ചന്ദ്രനിലേക്ക് ആളെ അയയ്ക്കാന്‍ പദ്ധതിയില്ലെന്ന് ഐ.എസ്.ആര്‍.ഒ.

ചെന്നൈ: ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള പദ്ധതി നിലവില്‍ ഐ.എസ്.ആര്‍.ഒ.യുടെ പരിഗണനയിലില്ലെന്ന് അധികൃതര്‍ അറിയിച്ചു. ബാംഗ്ലൂരില്‍ വ്യോമസേനയ്ക്ക് കീഴിലുള്ള ഏയ്‌റോ സ്‌പേസ് മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി 2009-ല്‍ ഐ.എസ്.ആര്‍.ഒ. ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

ബഹിരാകാശയാത്രയിലേര്‍പ്പെടുന്നവരുടെ മാനസിക, ശാരീരിക ആവശ്യങ്ങളെക്കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുക എന്നതായിരുന്നു മുഖ്യ ഉദ്ദേശ്യം. 

എയ്‌റോ സ്‌പെയ്‌സ് മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇതിനായുള്ള അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ചന്ദ്രനിലേക്ക് ആളെ വിടുന്നതിനുള്ള ഒരു പദ്ധതിയും ഇപ്പോള്‍ തങ്ങളുടെ മുന്നിലില്ലെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.



ISRO ISRO mars mission ISRO mars mission news

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are