ഗൂഗിളിന്റെ ന്യൂഇയർ ഡൂഡിൽ

പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ഗൂഗിളിന്റെ ഡൂഡിൽ 
Posted on: Tuesday, 31 December 2013 

ന്യൂഡൽഹി: പുതുവർഷം പുലരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അനിമേറ്റഡ് ഡൂഡിലുമായി ഗൂഗിൾ. ഗൂഗിളിന്റെ ഹോം പേജിൽ കൊടുത്തിരിക്കുന്ന ഡൂഡിലിൽ നൃത്തം ചെയ്യുന്ന 2-0-1-3 അക്കങ്ങൾ കാണാം. മൂന്ന് എന്ന അക്കത്തിനടുത്ത് 4 എന്ന അക്കം തന്റെ ഊഴത്തിനായി കാത്തു നിൽക്കുന്നതും കാണാം. ഡൂഡിലിന്റെ ഇരുവശങ്ങളിലും മുഴങ്ങുന്ന സ്പീക്കറുകളും കാണാൻ കഴിയും. 

കഴിഞ്ഞ വർഷം പക്ഷേ ന്യൂഇയർ ഡൂഡിൽ ഇന്ത്യാ ഹോംപേജിൽ ഗൂഗിൾ പോസ്റ്റു ചെയ്തിരുന്നില്ല. ഡൽഹിയിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനി ബസിൽ കൂട്ടമാനഭംഗത്തിന് ഇരയായതിനെ തുടർന്ന് ഇന്ത്യയിൽ നടന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്തായിരുന്നു ഇത്. 2012 ഡിസംബർ 29ന് പെൺകുട്ടി സിംഗപ്പൂരിലെ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ ഓർമ്മയ്ക്കായി സെർച്ച് ബോക്സിന് താഴെ കത്തിച്ചുവച്ച മെഴുകുതിരിയാണ് പോസ്റ്റ് ചെയ്തത്. 

അതേസമയം മറ്റു രാജ്യങ്ങളിലെ ഹോം പേജിൽ ഗൂഗിൾ 35 ഡൂഡിലുകൾ കൂട്ടിയിണക്കിയ ഡൂഡിലാണ് പോസ്റ്റു ചെയ്തത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are