ചൈനയുടെ ആദ്യ ബഹിരാകാശ വാഹനം ചന്ദ്രനിലിറങ്ങി

ബെയ്ജിങ്: നാല് പതിറ്റാണ്ടിനുശേഷം ഇതാദ്യമായി ചന്ദ്രനില്‍ ഒരു മനുഷ്യ നിര്‍മിത വാഹനമിറങ്ങി. ചൈനയുടെ ചാന്ദ്രപേടകമായ ഷാങ്ഗേ -3 ആണ് പ്രാദേശിക സമയം രാത്രി ഒമ്പതോടെ റോബോട്ടിക് ചാന്ദ്രവാഹനത്തെ ചന്ദ്രോപരിതലത്തിലത്തെിച്ചത്. ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന ജേഡ് റാബിറ്റ് (മുയല്‍ വാഹനം) എന്ന റോബോട്ടിക് വാഹനത്തെ ഈ മാസം ആദ്യമാണ് ചൈന വിക്ഷേപിച്ചത്.
അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ 1970കളില്‍ അപ്പോളോ പദ്ധതി വഴി ഇറക്കിയ ചാന്ദ്രജീപ്പിനുശേഷം ഇതാദ്യമായാണ് ഒരു രാജ്യം ചാന്ദ്രവാഹനം വിജയകരമായി ഉപഗ്രഹത്തിലത്തെിക്കുന്നത്. ചൈനയുടെ ബഹിരാകാശ പര്യവേക്ഷണ ദൗത്യത്തിലെ നാഴികക്കല്ലായാണ് സംഭവത്തെ ശാസ്ത്രലോകം വിലയിരുത്തുന്നത്.
മുമ്പെങ്ങും പരീക്ഷിച്ചിട്ടില്ലാത്തവിധം അത്യാധുനിക സാങ്കേതിക വിദ്യകളുമായാണ് യുറ്റു എന്ന് ഒൗദ്യോഗികമായി അറിയപ്പെടുന്ന ജേഡ് റാബിറ്റ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയിരിക്കുന്നത്. ചന്ദ്രോപരിതലത്തെക്കുറിച്ച് പഠിക്കുന്നതിനായി സെന്‍സറുകളും റഡാറുകളും ഒപ്റ്റിക്കല്‍ ദൂരദര്‍ശിനികളും സ്്പെക്ട്രോമീറ്ററുകളും റാബിറ്റില്‍ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ചയോളം അവിടെ ‘കറങ്ങുന്ന’ റാബിറ്റിന് ഊര്‍ജം പകരാന്‍ ഒരേ സമയം സോളാര്‍, ന്യൂക്ളിയര്‍ സംവിധാനങ്ങളുമുണ്ട്. ചന്ദ്രോപരിതലത്തിന്‍െറ നൂറ് മീറ്റര്‍ വരെ താഴ്ചയില്‍ തുളച്ചുപ്രവര്‍ത്തിക്കാനുള്ള യന്ത്രങ്ങളും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.
നാളിതുവരെയുള്ള ചാന്ദ്രപര്യവേക്ഷണത്തില്‍നിന്നും ലഭിച്ചിട്ടില്ലാത്ത ഒട്ടേറെ വിവരങ്ങള്‍ ജേഡ് റാബിറ്റിലൂടെ ശാസ്ത്രലോകത്തിന് ലഭിക്കുമെന്ന് ചൈനീസ് അക്കാദമി സയന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. മറ്റു രാഷ്ട്രങ്ങളുടെ സഹകരണമില്ലാതെ തീര്‍ത്തും തദ്ദേശീയമായാണ് ചൈന ഇത്തരമൊരു വാഹനം വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന പ്രത്യേകതയും റാബിറ്റിനുണ്ട്.
നേരത്തെ, ചൈന സ്വന്തമായി തിയാങ്ഗോങ് എന്നപേരില്‍ ബഹിരാകാശ നിലയം വിജയകരമായി വിക്ഷേപിച്ചിരുന്നു. ഡസനിലധികം രാജ്യങ്ങളുടെ കൂട്ടായ്മയായ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ബദലെന്നോണമാണ് ചൈന സ്വന്തമായൊരു നിലയം സ്ഥാപിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ നാസ ചന്ദ്രന്‍െറ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാന്‍ ‘ലാഡീ’ എന്നൊരു വാഹനം വിക്ഷേപിച്ച് 40 വര്‍ഷത്തിനുശേഷം വീണ്ടും ചാന്ദ്രപര്യവേക്ഷണത്തിന് തുടക്കം കുറിച്ചിരുന്നു. ഇപ്പോള്‍ ചൈനയുടെ റാബിറ്റ് പദ്ധതികൂടി വിജയിച്ചതോടെ, അത് മറ്റൊരു ബഹിരാകാശ യുദ്ധത്തിന് (സ്പേസ് വാര്‍) വഴിതെളിക്കുമെന്നാണ് ശാസ്ത്രലോകത്തിന്‍െറ നിരീക്ഷണം.

 

 

Chang'e-3 yutu jade rabbit

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are