സാംസങ് ഗാലക്‌സി എസ് ഡ്യൂവോസ്2 ഇന്ത്യയിൽ ഉടനെത്തും

സ്മാർട്ട്‌ ഫോണ്‍ വമ്പന്മാരായ സാംസങ്ങിന്റെ ഗാലക്‌സി ഡ്യൂവോസ് ഇന്ത്യൻ വിപണിയിൽ ഹിറ്റായി.തുടർന്ന് ഡ്യുവോസിന്റെ അപ്‌ഡേറ്റഡ് വെര്‍ഷന്‍ സാംസങ് ഗാലക്‌സി എ സ് ഡ്യൂവോസ് 2 ഉടൻ ഇന്ത്യൻ വിപണിയിൽ സജീവമാവും എന്ന് സംസങ്ങ് അറിയിച്ചു.480 X 800 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ നാലിഞ്ച് ടി.എഫ്.ടി.ഡിസ്‌പ്ലേയാണ് ഡ്യുവോസ് 2 നുള്ളത്,കൂടാതെ 1.2 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ പ്രൊസസർ,768 എം.ബി. റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി,64 ജിബി വരെയുള്ള എസ്ഡി കാര്‍ഡ്,ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷന്‍ ഒഎസ്,എല്‍ഇഡി ഫ് ളാഷോടു കൂടിയ അഞ്ച് മെഗാപിക്‌സല്‍ ക്യാമറ,വി.ജി.എ. മുൻകാമറ ,കണക്ടിവിറ്റിക്കായി ത്രീജി, വൈഫൈ, ജി.പി.ആര്‍.എസ്.,എഡ്ജ്, ബ്ലൂടൂത്ത് ഓപ്ഷനുകൾ ,എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 280 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ തുടങ്ങിയ സാംസങ്ങിന്റെ മൂല്യം ഒട്ടും കുറക്കാത്ത സവിശേഷതകൾ ഗാലക്‌സി ഡ്യൂവോസിനെ പോലെ തന്നെ പുത്തൻ മോഡലിനെയും സ്മാർട്ട്‌ ഫോണ്‍ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി .ഫോണ്‍ ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തില്ലെങ്കിലും,ഓണ്‍ലൈന്‍ റീട്ടെയ്‌ലിങ് സൈറ്റുകള്‍ വഴി 10,730 രൂപയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്‌.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are