മംഗള്‍യാനില്‍ നിന്നുളള ആദ്യ ചിത്രം പുറത്തുവന്നു

mangalyaanചെന്നൈ: ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മംഗള്‍യാനില്‍ നിന്നുളള ആദ്യ ചിത്രം പുറത്തുവന്നു. ഐഎസ്ആര്‍ഒയാണ് മംഗള്‍യാനില്‍ നിന്നുളള ചിത്രങ്ങള്‍ പുറത്തുവിട്ടത്. ആന്ധ്ര തീരദേശത്തേക്ക് അടുക്കുന്ന ഹെലന്‍ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങളാണ് മംഗള്‍യാന്‍ ആദ്യമായി പുറത്ത് വിട്ടത്. നവംബര്‍ 19ന് ഉച്ചക്ക് എടുത്ത ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയില്‍ നിന്നും 75,000 അടി ഉയരത്തില്‍ നിന്നെടുത്ത ചിത്രമാണിത്. ഇന്ത്യന്‍ ഉപഭൂഗണ്ഡവും ആഫ്രിക്കയിലെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്ന ഒരു സെറ്റ് ചിത്രങ്ങളാണ് മംഗള്‍യാനില്‍ നിന്നും ഐഎസ്ആര്‍ഒക്ക് ലഭിച്ചത്. ഇതില്‍ ഒരു ചിത്രം മാത്രമാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. മംഗള്‍യാനിലെ ഉപകരണങ്ങളിലെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കാനാണ് ചിത്രങ്ങളെടുത്തതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.


ISRO mangalyan cyclon helen


Read more at: http://www.indiavisiontv.com/2013/11/22/279234.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are