യൂറോപ്യന്‍ കൃത്രിമ ഉപഗ്രഹം ഭൂമിയില്‍ ഉടന്‍ പതിക്കും

satellite

പാരിസ്:  നിയന്ത്രണം നഷ്ടപ്പെട്ട യൂറോപ്യന്‍ കൃത്രിമ ഉപഗ്രഹം ഭൂമിയില്‍ ഉടന്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്. ഭൂഗുരുത്വാകര്‍ഷണ മണ്ഡലത്തെക്കുറിച്ച് പഠിക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി 2009ല്‍ വിക്ഷേപിച്ച ഗോസ്(Gravity Field and Steady-State Ocean Circulation Explorer)എന്ന ഉപഗ്രഹമാണ് ഭൂമിയ്ക്ക് ഭീഷണിയായിരിക്കുന്നത്.

ഒരു ടണ്‍ ഭാരമുള്ള ഉപഗ്രഹം 25 മുതല്‍ 40 വരെ ഭാഗങ്ങളായിട്ടായിരിക്കും ഭൂമിയില്‍ പതിക്കുക. ഇതില്‍ ഏറ്റവും വലിയ ഭാഗത്തിന് 90 കിലോഗ്രാം ഭാരമുണ്ടാകാമെന്നാണ് വിവരം. ഭൂമിയില്‍ എവിടെ വേണമെങ്കിലും ഉപഗ്രഹത്തിന്റെ ഭാഗങ്ങള്‍ പതിക്കാമെന്ന സ്ഥിതിയാണ് ഉള്ളതെന്നും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നാണ് ഉപഗ്രഹത്തിനുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഭൂമിയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയാണ് ഉപഗ്രഹം. ദിവസവും ശരാശരി നാലുകിലോമീറ്റര്‍ വീതം ഉപഗ്രഹം താഴേക്ക് നീങ്ങുകയാണെന്നും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പറയുന്നു.

ഈ വര്‍ഷം മാത്രം ഏകദേശം 100 ടണ്‍ ഉപഗ്രഹ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിരന്തരം ഉപഗ്രഹാവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കുന്നുണ്ടെങ്കിലും ഇതുവരെ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല.

രണ്ട് വര്‍ഷം മുമ്പ് നാസ ഡികമ്മീഷന്‍ ചെയ്ത കൃത്രിമ ഉപഗ്രത്തിന്റെ നിയന്ത്രം നഷ്ടപ്പെട്ടിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിന്റെ മേല്‍ഭാഗത്തെക്കുറിച്ച് പഠനം നടത്തിയ ഉപഗ്രഹത്തിന്റെ നിയന്ത്രണം വിട്ട വാര്‍ത്ത ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും ഉപഗ്രഹം പിന്നീട് പസഫിക് സമുദ്രത്തില്‍ പതിക്കുകയായിരുന്നു.

 

european satellite European satellite expected to fall to Earth soon european space agency  GOCE NASA

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are