ചൊവ്വാരഹസ്യങ്ങള്‍ തേടി മംഗള്‍യാന്‍ ഇന്ന് കുതിച്ചുയരും

ചെന്നൈ: ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേഷണ പേടകം മംഗള്‍യാന്‍ ഇന്ന് ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിച്ചുയരും. പി.എസ്.എല്‍.വി സി-25 റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുക. 40 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് 2014ല്‍ പേടകം ചൊവ്വയിലെ ഭ്രമണപഥത്തില്‍ എത്തുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ രാജ്യമാകും ഇന്ത്യ.

നാല്‍പ്പത് കോടി കിലോമീറ്റര്‍ അകലെയുള്ള ചൊവ്വയിലെ രഹസ്യങ്ങള്‍ തേടി ഇന്ത്യയുടെ പ്രഥമ പര്യവേഷണ പേടകം മംഗള്‍യാന്‍ ഇന്ന് യാത്ര തിരിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 56 മണിക്കൂര്‍ 30 മിനിട്ട് കൗണ്ട് ഡൗണ്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് 2.38ന് മംഗള്‍യാനുമായി പിഎസ്എല്‍വി സി25 റോക്കറ്റ് വാനിലേക്ക് കുതിക്കും.

കൃത്യം 44 മിനിട്ടുകള്‍ പിന്നിടുമ്പോള്‍ മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. ഇതോടെ പിഎസ്എല്‍വി റോക്കറ്റിന്റെ ദൗത്യം അവസാനിക്കും. പിന്നീട് 25ഓളം ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ ചുറ്റിക്കറങ്ങുന്ന പേടകം ചൊവ്വയിലേക്കുള്ള പ്രയാണം ആരംഭിക്കും. 200 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് അടുത്ത വര്‍ഷം സെപ്റ്റംബര്‍ മാസം പേടകം ചൊവ്വയുടെ ഭ്രമണപഥത്തിനടുത്തെത്തും.

ചൊവ്വയിലെ അന്തരീക്ഷത്തിന്റെ സ്വഭാവം സൂക്ഷ്മമായി പരിശോധിച്ച് ഭൂമിയിലെത്തിക്കുക എന്നതാണ് മംഗള്‍യാനിന്റെ കര്‍ത്തവ്യം. ചൊവ്വയിലെ മീഥെയ്ല്‍ വാതകത്തിന്റെ സാന്നിധ്യം അറിയാന്‍ മീഥെയ്ല്‍ മാപിനി, ബഹുവര്‍ണ്ണ ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയക്കാന്‍ അത്യാധുനിക ക്യാമറുകള്‍ എന്നിവ പേടകത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഐഎസ്ആര്‍ഒയുടെ പോര്‍ട്ട്‌ബ്ലെയര്‍, ഗ്യാലലു, ബ്രൂണെ എന്നീ കേന്ദ്രങ്ങളിലും ശാന്തസമുദ്രത്തില്‍ നങ്കൂരമിട്ടിരിക്കുന്ന രണ്ട് കപ്പലുകളിലുമാണ് സിഗ്നല്‍ റിസീവിംഗ് യൂണിറ്റുകള്‍ ഉള്ളത്.

1960 മുതല്‍ ഇതുവരെ 51 ദൗത്യങ്ങള്‍ ചൊവ്വ ലക്ഷ്യമിട്ട് നടന്നെങ്കിലും 21 എണ്ണം മാത്രമാണ് വിജയിച്ചത്. മംഗള്‍യാന്‍ വിജയിച്ചാല്‍ ചൊവ്വയെ കുറിച്ച് പഠിക്കുന്ന നാലാമത്തെ ഏജന്‍സിയാകും ഐഎസ്ആര്‍ഒ. നേട്ടം കൈവരിക്കുന്ന രാഷ്ട്രങ്ങളില്‍ ഇന്ത്യ രണ്ടാംസ്ഥാനം നേടുകുകയും ചെയ്യും.

 

mangalyaan pslvc 25 isro sriharikota Satish Dhawan Space Centre mars mission

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are