സുചിത്ര സെന്‍ അന്തരിച്ചു

കൊല്‍ക്കത്ത : ബംഗാളി ചലച്ചിത്രതാരം സുചിത്ര സെന്‍ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ നഴ്‌സിങ് ഹോമിലായിരുന്നു അന്ത്യമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

ശ്വാസകോശത്തില്‍ അണുബാധയ്ക്ക് ഡിസംബര്‍ 23 മുതല്‍ നഴ്‌സിങ് ഹോമില്‍ ചികിത്സയിലായിരുന്നു. ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 

മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് അന്താരാഷ്ട്രതലത്തില്‍ ആദ്യമായി മികച്ച നടക്കുള്ള അവാര്‍ഡ് (സപ്തതി 1963) നേടിയത് സുചിത്രാ സെന്‍ ആയിരുന്നു. ഫിലം ഫെയര്‍ അവാര്‍ഡ് (1963, 1976), പത്മശ്രീ (1972), ബംഗ ബിബൂഷണ്‍ (2012) എന്നീ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. 

ദേവദാസ്, ആനന്ദി, സാത് പാകെ ബാന്ദ, അഗ്നി പരീക്ഷ, സപ്തതി, ദീപ് ദ്വാലെ ജെയ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളില്‍ ഇടം തേടി. ചലച്ചിത്രതാരങ്ങളായ റിയാ സെന്നിന്റെയും റെയ്മ സെന്നിന്റെയും മാതാവ് മൂണ്‍ മൂണ്‍ സെന്‍ സുചിത്രാസെന്നിന്റെ പുത്രിയാണ്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are